ബാബു ജോസഫ്

ഈസ്റ്റ് മിഡ്ലാന്റ്: ഇന്ത്യയിലും, അമേരിക്കയിലും, യൂറോപ്യന്‍ രാജ്യങ്ങളിലും ക്രിസ്തു സുവിശേഷത്തിന്റെ സ്നേഹസന്ദേശവും സൗഖ്യവുമായി അനേകായിരങ്ങളെ ആത്മ നവീകരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന കെയ്റോസ് മിനിസ്ട്രിയുടെ പ്രശസ്ത വിടുതല്‍ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദര്‍ റെജി കൊട്ടാരം നോട്ടിംഗ്ഹാമിലെത്തുന്നു. നോട്ടിങ്ഹാം കത്തോലിക്കാ രൂപതാ സര്‍വീസ് ടീമിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘സെന്റ് ‘ കോണ്‍ഫറന്‍സിലെ സൗഖ്യ വിടുതല്‍ ശുശ്രൂഷകളാണ് ബ്ര. റെജി കൊട്ടാരം നയിക്കുന്നത്.

ജൂലൈ 29 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ , ട്രിനിറ്റി കാത്തലിക് അപ്പര്‍ സ്‌കൂള്‍ ഹാളില്‍, യു.കെ യിലെ നവീകരണ ശുശ്രൂഷയിലുള്ള പ്രമുഖ വൈദികരും വചന പ്രഘോഷകരും സംബന്ധിക്കും. റിജോയ്സ് ബാന്‍ഡിന്റെ പ്രയ്‌സ് ആന്‍ഡ് വര്‍ഷിപ്, ഗാരി സ്റ്റീഫന്‍സ് നയിക്കുന്ന വചന ശുശ്രൂഷ, കാനന്‍ ജോനാഥന്‍ കോട്ടന്‍, ഫാ. വിക്ടര്‍ ദക്വന്‍, ഫാ. ജോന്‍ മാര്‍ട്ടിന്‍ എന്നിവര്‍ നയിക്കുന്ന സമൂഹബലി, ആരാധന, വിടുതല്‍ ശുശ്രൂഷ എന്നിവയും പരിപാടികളില്‍ ഉള്‍പ്പെടും.

നോട്ടിങ്ഹാം രൂപതാ മെത്രാന്‍ പാട്രിക് മാക്കിനിയുടെ അനുഗ്രഹ സന്ദേശ വായനയോടെ തുടക്കം കുറിക്കുന്ന ഏകദിന ശുശ്രൂഷയില്‍ മിഡ്ലാന്‍സിലും പുറത്തുമുള്ള നൂറുകണക്കിനാളുകള്‍ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവര്‍ ഉച്ചഭക്ഷണം കരുതേണ്ടതാണ്. സൗജന്യ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും.
അഡ്രസ്സ്: ട്രിനിറ്റി സ്‌കൂള്‍, ബീച്ഡെയ്ല്‍ റോഡ്, നോട്ടിങ്ഹാം.NG8 3EZ.
കൂടുതല്‍ വിവരങ്ങള്‍ക്ക് 07506810177
Email: [email protected]