നോട്ടിങ്ങ്ഹാം: രാജ്യത്തിന്റെ 70 ാം സ്വാതന്ത്ര്യദിനം പ്രവാസി സമൂഹവും വിപുലമായി ആഘോഷിച്ചു. ഗള്‍ഫ് നാടുകളിലെങ്ങും ഇന്ത്യന്‍ എംബസികളിലും കോണ്‍സുലേറ്റുകളിലും നയതന്ത്ര ഉദ്യോഗസ്ഥര്‍ പതാക ഉയര്‍ത്തി. ദുബായില്‍ ഈ വര്‍ഷം 70 പരിപാടികള്‍ സംഘടിപ്പിച്ചാണ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. ഇന്ന് യുകെയിൽ പ്രവർത്തിദിനമായിരുന്നിട്ടും ആഘോഷപരിപാടികൾക്കു മുടക്ക് വരാതെ നോട്ടിംഗ്ഹാം നിവാസികൾ പരിപാടികൾ സംഘടിപ്പിച്ചു മറ്റുള്ളവർക്ക് മാതൃകയായി.

ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുഡ്ബോൾ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നോട്ടിങ്ങ്ഹാം സൽവർ ഡെയിൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന സ്വാതന്ത്യദിനാഘോഷ പരിപാടികൾ മാനേജർ ജോസഫ് മുള്ളൻകുഴി ഉത്ഘാടനം ചെയ്തു. വിശിഷ്ട ചടങ്ങിൽ അസി.മാനേജർ അൻസാർ ഹൈദ്രോസ് കോതമംഗലം, റിക്രൂട്ട്മെന്റ് മാനേജർ ബൈജു മേനാച്ചേരി ചാലക്കുടി, ടെക്നിക്കൽ ഡയറക്ടേഴ്സ് രാജു ജോർജ്ജ് കുറവിലങ്ങാട്, ജിജോ ദാനിയേൽ മൂവാറ്റുപുഴ എന്നിവർ സന്നിഹിതരായിരുന്നു. എല്ലാവർക്കും ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സിന്റെ സ്വാതന്ത്യദിന ആശംസകൾ നേരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ