മദനപ്പൊയ്കയിലെ താമര
തന്റെ ദൗത്യത്തിന് ചൂണ്ടികാട്ടിയ ഒരു സൂര്യവിരല്‍പോലെ സിസ്റ്റര്‍ കാര്‍മേല്‍ ജെസ്സിക്കായുടെ കദനകഥ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കാനിരുന്നു.
“”സിസ്റ്റര്‍! ആ സമയം …… ആ സമയം….. ഞാനനുഭവിച്ച വേദന ഹോ………. തോക്കിന്‍ കുഴലിലൂടെ വെടിയുണ്ട ശരീരത്തിലേക്ക് പാഞ്ഞുകയറിയ അനുഭവം. അയാള്‍ അതിരറ്റ ആനന്ദം അനുഭവിച്ചുകൊണ്ടിരിന്നു. അയാളുടെ നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു. എന്നില്‍ ഹൃദയ നൊമ്പരങ്ങളും വിറയലും മാത്രം. എന്റെ ശ്വാസം നിലച്ചപോലെയായിരുന്നു. ഒടുവില്‍ ഒരു മരത്തടിപോലെ അയാള്‍ എന്നെ കട്ടിലിലേക്ക് എറിഞ്ഞു”. കിതച്ചുകൊണ്ടാണെങ്കിലും അയാള്‍ പുലിമ്പികൊണ്ടിരിന്നു.
“”ഇതേ മാതിരി ഇനിയും എന്നോടൊപ്പം കിടന്നാല്‍ നിനക്ക് ബാങ്കില്‍ ഉയര്‍ന്ന പദവികള്‍ കിട്ടും. പദവികള്‍ ആര്‍ക്കും വെറുതെ കിട്ടില്ല. അതിന് ത്യഗാം ചെയ്യണം” ആവശ്യം കഴിഞ്ഞയാള്‍ എന്നെ ഉടുതുണികളണിയാന്‍ അനുവദിച്ചു. ക്ഷീണിതയായി പുറത്തിറങ്ങി. അയാള്‍ കതകടച്ചു.
ലിഫ്റ്റില്‍ കയറാതെ ഗോവണി വഴി സ്വബോധം നഷ്ട്ടപ്പെട്ടവളെപോലെ വേച്ച് വേച്ച് ഗോവണി പടികളില്‍ പിടിച്ച് താഴെയിറങ്ങി.
“” ഹോ! ഹോ! എന്റെ…… എന്റെ…….ജീവിതം……..”
അവള്‍ വിങ്ങിപ്പൊട്ടി കിതപ്പോടെ പറഞ്ഞു.
“” ഒരുനല്ല ജീവിതം ആഗ്രഹിച്ചു ഇവിടെ വന്നിട്ട് ഇതായല്ലോ……. ദൈവമേ…..എന്റെ വിധി…..അല്ലേ സിസ്റ്റര്‍”
ജെസീക്കാ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് സിസ്റ്ററിന്റെ കൈകള്‍ കവര്‍ന്നു. സിസ്റ്റര്‍ കാര്‍മേല്‍ അവളെ ചേര്‍ത്തുപിടിച്ച് തലമുടിയില്‍ തലോടി. വഴിയില്‍ കണ്ട ഒരു വൃദ്ധനോട് അടുത്തുള്ള പോലീസ് സ്റ്റേഷന്‍ ചോദിച്ചു മനസ്സിലാക്കി നടന്നു. അടുത്തുകൂടി ഓടുന്ന വാഹനങ്ങളോ മനുഷ്യരോ ഒന്നും ശ്രദ്ധിച്ചില്ല. മനസ്സിലാകെ പ്രതികാരമായിരുന്നു.
കൂടെ പഠിച്ച കൂട്ടുകാരിയുടെ അടുക്കലേക്കാണ് നാട്ടില്‍നിന്നെത്തിയത്. ഗ്രാമത്തില്‍ നിന്നും നഗരത്തിലെത്തുന്ന പെണ്‍കുട്ടികള്‍ക്കു ഇതുപോലുള്ള അനുഭവങ്ങളാണോ? നിഷ്കളങ്കരായ മനുഷ്യര്‍ക്ക് ഇതൊന്നുമറിയില്ല. തല്‍ക്കാലം അവളെ കാര്യം അറിയിക്കേണ്ടെന്ന് തീരുമാനിച്ചു. പോലീസ് സ്റ്റേഷന്‍ തൊട്ടടുത്തു തന്നെയായിരുന്നു. ഒന്നു കൂടി മുകളിലേ ബോര്‍ഡിലേക്ക് നോക്കി ഉറപ്പുവരുത്തി.
സ്റ്റേഷനില്‍ കയറി ഓഫീസറോട് പരാതി പറഞ്ഞ് എഴുതികൊടുത്തു.
“” ഞാന്‍ ലൂക്കാസ് ” ഓഫീസര്‍ പരിചയപ്പെടുത്തി.
തന്റെ പരാതി പേപ്പറില്‍ ബാങ്കിന്റെ പേര് വായിച്ചപ്പോള്‍ ഓഫീസ്സര്‍ ഞെട്ടലോടെ തന്നെ നോക്കി ചോദിച്ചു.
“” കാര്‍ലോസ് ആണോ”
“” അതെ ”
“” ഞങ്ങള്‍ക്കറിയാവുന്ന കാര്‍ലോസ് മാന്യനാണ് ഇതെങ്ങനെ വിശ്വസിക്കും. എനിക്ക് അദ്ദേഹത്തെ അറിയാം”
ഓഫീസ്സര്‍ കസേരയില്‍ നിന്നെഴുന്നേറ്റ് ഗാഡമായ ആലോചനയോടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പെട്ടന്ന് കസേരയിലിരുന്നു ഞാനേല്‍പ്പിച്ച പരാതി കത്ത് വീണ്ടും സൂക്ഷ്മം വായിച്ചു. എന്നെ തറപ്പിച്ചൊന്ന് നോക്കിയിട്ട് അകത്തോ മുറിയിലേക്ക് നടന്നുപോയി. അകത്ത് നിന്നും ആരോടൊ മൊബൈലില്‍ സംസ്സാരിക്കുന്നു. ഫോണ്‍ ശബ്ദം അവ്യക്തമായി കേട്ടു. ഏകദേശം രണ്ട് മിനിറ്റുകള്‍ക്ക് ശേഷം അയാളെത്തി കസേരയിലിരുന്നു. മറ്റൊരു പരാതിക്കാരന്‍ അകത്തേക്ക് ഒരുപരാതി പേപ്പറുമായി വന്നിട്ട് അതേല്‍പ്പിച്ചു. അതിലെന്തോ എഴുതികൊടുത്തിട്ട് അകത്തേക്ക് പറഞ്ഞുവിട്ടു. എന്റെ മുഖത്തേക്ക് മുഖമുയര്‍ത്തി പറഞ്ഞു.
“” നോക്കു ജസീക്കാ! പരാതി സ്വീകരിച്ചില്ലെങ്കില്‍ അതെനിക്ക് കുഴപ്പമാണ്. അധികാര കസേരയിലിരിക്കുന്നവര്‍ ഇത്തരം വിഡ്ഡിത്തരങ്ങള്‍ കാണിക്കരുത്. അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ലോകത്തിലെ പല സ്ത്രീകളും ഇത്തരത്തില്‍ ആപത്തില്‍പ്പെടാറുണ്ട്. ആ ബാങ്ക് ഉദ്യോഗസ്ഥന് പരമാവധി ശിക്ഷ ഞാന്‍ വാങ്ങി കൊടുക്കും. ഒരു സ്ത്രീയോടും ഇത്തരത്തില്‍ അപമര്യാദയായി പെരുമാറരുത്. ജസീക്ക ധൈര്യമായിരിക്കു.”
വീണ്ടും ഓഫീസ്സര്‍ ആലോചനയിലാണ്ടിരുന്നു. മൊബൈയില്‍ ശബ്ദിച്ചു. മുക്കിയും മൂളിയും ചുരുക്കത്തില്‍ മറുപടി പറഞ്ഞിട്ട് എന്നോട് പറഞ്ഞു.
“”ജസീക്കാ! ഒന്നുകൂടി ആലോചിച്ചോളു. ഇവിടുത്തെ പോലീസും കോടതിയുമായി നടന്നാല്‍ നാട്ടില്‍ നിന്ന് വന്നത് വെറുതെയാവില്ലേ? ഞാന്‍ നിര്‍ബന്ധിക്കുന്നതല്ല. എന്നാലും ആ ബാങ്കുദ്യോഗസ്ഥനുമായി ഒരു കോബ്രമൈസിന് ശ്രമിച്ചൂടെ? അധികാരത്തിലിരിക്കുന്നവര്‍ ഇതുപോലുള്ള വിഷയങ്ങള്‍ കാബ്രമൈസ് ചെയ്ത് പരിഹരിക്കാറുണ്ട്. എന്ത് പറയുന്നു.” അവളുടെ കണ്ണുകള്‍ വികസിച്ചു. മുഖം ചുവന്നു. ചുണ്ടുകള്‍ വിറച്ചു. “”നോ……നോ…. കോബ്രമൈസ് ചെയ്യാന്‍ എന്നെ കിട്ടില്ല. ആ വൃത്തികെട്ടവന് ശിക്ഷ കിട്ടണം. സര്‍ ഒരു പെണ്ണിനോടും അവനിങ്ങനെ ചെയ്യരുത്” അവള്‍ വിറച്ചുതുള്ളുന്നത് കണ്ട് തലയാട്ടി പറഞ്ഞു
“” ങ്ഹാ! ങ്ഹാ! ശരി…ശരി….
കൂള്‍ഡൗണ്‍…..കൂള്‍ഡൗണ്‍ ലേഡി……..”
അവള്‍ ഒരുതരത്തിലും വഴങ്ങുന്നവളല്ലന്ന് മനസ്സിലാക്കിയട്ട് ഒടുവില്‍ പറഞ്ഞു.
“” നോക്കു ജസീക്കാ!….. ഞാനീ നാട്ടിലെത്തിയിട്ട് വര്‍ഷങ്ങളായി. ഇത്തരം കേസ്സുകള്‍ ധാരാളം കൈകാര്യം ചെയ്തിട്ടുണ്ട്. സുന്ദരിമാരായ പെണ്‍പിള്ളാര്‍ ഇത്തരക്കാരുടെ ഇരകളാണ്. അവരുടെ ഉപയോഗം കഴിഞ്ഞ് മറിച്ച് വില്പന നടത്തും. അതിനാല്‍ ഒന്നുകൂടി നന്നായി ആലോചിച്ച് ഒരു തീരുമാനമെടുക്കു.”
അത്രയും പറഞ്ഞിട്ട് ഓഫീസര്‍ പുറത്തേക്ക് പോയി. ഞാന്‍ ജനാലയിലൂടെ നോക്കി. അയാള്‍ ആരുമായോ വാട്‌സഅപ്പില്‍ സംസ്സരിക്കുന്നു. ആദ്യം സംസ്സാരിച്ച മൊബൈല്‍ മേശപ്പുറത്തരിപ്പുണ്ട്. അകത്തേക്ക് വന്നിരുന്ന് വീണ്ടും ചോദിച്ചു.
“” എന്തായി തീരുമാനം”
അവള്‍ ദൃഡപ്രതിഞ്ജയെടുത്ത പോലെയറിയിച്ചു. “” എന്റെ തീരുമാനത്തിന് മാറ്റമില്ല സര്‍
ഇവരെപ്പോലുള്ളവര്‍ ശിക്ഷിക്കപ്പെടണം” ഒരു പോലിസുകാരന്‍ ജസീക്കായിക്ക് കാപ്പി മേശപ്പുറത്ത് വെച്ചിട്ട് പോയി. ഓഫീസ്സര്‍ പറഞ്ഞു. “” ജസീക്കാ! കാപ്പികുടിക്ക്. ഞാന്‍ സഹായിക്കാം” ഓഫീസ്സര്‍ തന്റെ പരാതിയില്‍ എന്തോ എഴുതിചേര്‍ത്തു. എനിക്ക് ആശ്വാസം തോന്നിയ നിമിഷങ്ങള്‍. കാപ്പി കുടിച്ചുകഴിഞ്ഞപ്പോള്‍ ഒരുന്മേഷം അനുഭവപ്പെട്ടു. പോലീസ് സഹായത്തിനുള്ളത് ആത്മധൈര്യം വര്‍ദ്ധിപ്പിച്ചു.
“”ഉം…ശരി…അപ്പോള്‍ കേസെടുക്കണം. ഇതിപ്പോള്‍ സ്ത്രീപീഡന കേസ്സാണ്. ഇരയുടെ സമ്മതമില്ലാതെയുള്ള വേഴ്ച. അതായത് ബലാല്‍ക്കാരം. അപ്പോള്‍ എല്ലാം നിയമപരമായി തന്നെ പോകണം അല്ലേ? ” “” അതേ സര്‍ എന്റെ കന്യാകത്വം നശിപ്പിച്ചവനെ എനിക്ക് വെറുതെ വിടാന്‍ സാധിക്കില്ല.”
അവള്‍ തറപ്പിച്ചുപറഞ്ഞു.
“” ങ്ഹാ…. ശരി ജസീക്കാ. അപ്പോള്‍ അതിന്റെ ആദ്യപടി മെഡിക്കല്‍ ചെക്കപ്പാണ്. നമുക്ക് ആശുപത്രിയിലേക്ക് പോകാം” ഓഫീസ്സര്‍ ഒരു ഫയലുമായി ജസീക്കപ്പൊമിറങ്ങി.
പോലീസ് കാറിന്റെ താക്കോല്‍ അവിടുത്തെ ഡ്രൈവറില്‍ നിന്ന് ലൂക്കാ വാങ്ങിയപ്പോള്‍ അയാള്‍ക്ക് തെല്ലൊരു സംശയം തോന്നി. നല്ല സുന്ദരികളെ കണ്ടാല്‍ ഇയാള്‍ക്ക് പോലീസ് ഡ്രൈവറുടെ സേവനം ആവശ്യമില്ല. കാറില്‍ കയറിയപ്പോള്‍ ലൂക്ക ജെസീക്കയോട് പറഞ്ഞു.
“” നമ്മള്‍ ആശുപത്രിയില്‍ നിന്ന് എപ്പോള്‍ വരാനാകുമെന്നറിയില്ല കൂട്ടുകാരിയെ വിളിച്ച് പറഞ്ഞേക്കുക. കുറേ താമസിച്ചേ വരുമെന്ന്” ഓഫിസ്സര്‍ പറഞ്ഞത് ജസീക്ക അനുസരിച്ചു. പോലീസ് വാഹനം വളരെ ദൂരം സഞ്ചരിച്ചെത്തിയത് ഒരു ബംഗ്ലാവിന്റെ മുറ്റത്തായിരുന്നു. കാര്‍പോര്‍ച്ചില്‍ ഒരു വെളുത്ത കാര്‍ കിടപ്പുണ്ട്. അതു ആശുപത്രിയല്ലെന്ന് മനസ്സിലാക്കി ചോദിച്ചു.
“” എന്തിനാ സാറെ ഇവിടെ?. ഇത് ആശുപത്രിയല്ലല്ലോ” അതിനയാള്‍ ശാന്തനായി മറുപടി നല്കി “” നമ്മള്‍ പോകുന്ന ഹോസ്പിറ്റലിലെ ലേഡി ഡോക്ടറുടെ വീടാണിത്. ഡോക്ടര്‍ക്ക് ഞാന്‍ ഫോണ്‍ ചെയ്തിരുന്നു. ഉടനെ വരും അവിടെ ചെന്നാല്‍ പല പരിശോധനകള്‍ നടത്തണം. തിരക്കാണവിടെ. ജസീക്ക പറഞ്ഞതു ഞാന്‍ വിശ്വസിച്ചു. അതുപോലെ ഡോക്ടര്‍ക്ക് എന്നെയും വിശ്വാസമാണ്. ജസീക്കായോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്കിയാല്‍ ഡോക്ടര്‍ മെഡിക്കല്‍ പേപ്പര്‍ ഉടന്‍ തരും”
ഞങ്ങള്‍ കാറില്‍ നിന്നുമിറങ്ങി ചാരിയിട്ടിരുന്ന വാതിലിനെ ലക്ഷ്യമാക്കി നടന്നു. അകത്ത് കയറി എന്നോട് കസേരയിലിരിക്കാന്‍ പറഞ്ഞു. പെട്ടന്നയാള്‍ പോയി കതകിന് കുറ്റിയിട്ടു. ഇരുന്ന കസേരയില്‍ നിന്നും ഞാന്‍ ഞെട്ടലോടെ എഴുന്നേറ്റു.
ചാടിയെഴുന്നേറ്റ തന്നെ കണ്ടയാള്‍ ക്രൂരഭാവത്തില്‍ അലറി “” ഇരിക്ക്. ഇരിക്കടീ………മോളെ” അതൊരു ഗര്‍ജ്ജനമായിരുന്നു.
അയാളുടെ മുഖഭാവം വന്യമൃഗത്തിന്റെതുപോലെയായി. ചോരകണ്ണുകള്‍. ആ കണ്ണുകളില്‍ കാമ വെറികളുടെ ഭീഭത്സകത തുടിച്ചു നിന്നു. അയാള്‍ എന്നെ കടന്നുപിടിച്ചു. സര്‍വ്വശക്തിയുമെടുത്ത് ഞാനയാളെ തട്ടിമാറ്റി. അടുത്ത മേശയില്‍ തട്ടി അയാള്‍ വീഴാനാഞ്ഞു. താന്‍ പുറത്തേക്ക് രക്ഷപെടാനായി ശ്രമിച്ചു. അയാള്‍ പിറകെയെത്തി അട്ടഹാസത്തോടെ കൈപിടിച്ച് ഞെരിച്ചു. അവിടെയുണ്ടായിരുന്ന കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. ശരീരം എവിടെയൊക്കയോ തട്ടിമറിഞ്ഞു ചൊര പൊടിച്ചു. കിടന്നയിടത്തില്‍ കൈകള്‍ കൂപ്പി യാചിച്ചു.
“” എന്നെ…യെന്നെ……നശിപ്പിക്കല്ലേ…..നശിപ്പക്കല്ലേ……….”
അയാളില്‍ മനുഷത്വം കണ്ടില്ല. അതീവ ക്രൂദ്ധനായി ആ ചോരകണ്ണുകള്‍ വിടര്‍ന്നു വികസിച്ചു.
“” ഫ! ചൂലെ…..പട്ടി കഴ്‌വേറീടമോളെ… നീ ആരാടി…..പുണ്യാളത്തിയോ……..”
അയാള്‍ അസഭ്യവര്‍ഷങ്ങള്‍ ചൊരിഞ്ഞുകൊണ്ടിരുന്നു.
“” എടി……മര്യാദക്ക് കെടക്കടി…….ഇല്ലേല്………………….. വേശ്യപ്പണിക്ക് നിന്നെ അകത്താക്കും…..മോളെ”
പെട്ടന്നയാള്‍ യൂണിഫോമിന്റെ ബട്ടണുകള്‍ ഓരോന്നായി അഴിച്ചുകൊണ്ടറിയിച്ചു. “”ങും! നീയെന്ത് വിചാരിച്ചടി……മോളെ കാര്‍ലോസിനെ ചെരച്ചുകളയാന്നോ…..കാര്‍ലോസ് എന്റെ ചങ്ങാതിയാടി……………എന്റെ ചങ്ങാതി. ഞങ്ങടെ കച്ചോടം നിനക്കറിയില്ല അല്ലേ? അത് നീ പതുക്കെ പഠിക്കും. ഈ മണ്ണിലെ സുന്ദരിമാരെ ഞങ്ങള്‍ക്ക് വേണം. നിന്റെ സൗന്ദ്യര്യത്തിന് പൊന്നുംവില കിട്ടും. അതോടെ നിന്റെ ദാരിദ്ര്യം മാറും. പേരും സമ്പത്തു പ്രശസ്തിയുമുണ്ടാകും. ആരധകരുടെ പ്രിയപ്പട്ടവളായി മാറും”
ശ്രിംഗാരഭാവത്തോടെ എന്നെ കെട്ടിപ്പുണരാന്‍ അടുത്തെത്തി.
“”വാ…..വാ….ചക്കരെ….എന്റെ പൊന്നല്ലേ….വാ………..” ഞാനയാളെ തട്ടിമാറ്റാന്‍ ശ്രമിച്ചു. പെട്ടന്നയാള്‍ എന്റെ കരണത്ത് ആഞ്ഞടിച്ചു. ബോധം മറിഞ്ഞവണ്ണം ഞാന്‍ തളരന്നുവീണു. ഒന്നും ഓര്‍ക്കാന്‍ കഴിയാതെ കണ്ണുകളടഞ്ഞു. ജീവനറ്റ ശരീരവുമായി ശവം പോലെ കിടന്നു. എല്ലാം കഴിഞ്ഞ് യൂണിഫോം ഇട്ടുകൊണ്ടിരിക്കെ അയാള്‍ സ്‌നേഹപൂര്‍വ്വം പറഞ്ഞു.
“” നീ ഒന്നും ഓര്‍ത്ത് പേടിക്കണ്ട. ഇനി നിന്റെ ജീവിതം ഈ പട്ടണത്തിന് നടുവില്‍ ഞങ്ങളുടെ നിരീക്ഷണത്തിലാണ്. നിന്റെ സൗന്ദര്യവും ശരീരവും ഞങ്ങളുടെ സ്വന്തമായി കഴിഞ്ഞു. അത് ഞങ്ങള്‍ക്ക് മാത്രമല്ല…………പലര്‍ക്കും. ഇന്നുമുതല്‍ നീ ഞങ്ങളുടെ അടിമ മാത്രം. നീ ചിന്തിക്കേടി ശരീരം വിറ്റു സുഖിക്കണോ അതോ ആത്മഹത്യ ചെയണോ? ” പൊറ്റ പിടിച്ച വൃണം വീണ്ടും മാന്തിപ്പൊളിക്കപ്പെട്ട നിലയില്‍ ഞാന്‍ മയങ്ങികിടന്നു. ആ മയക്കത്തിലും ഞാനറിഞ്ഞു കതകില്‍ ആരൊക്കയോ മുട്ടുന്നു.
ജെസീക്കയുടെ കദനകഥയുടെ ബാക്കി ഭാഗം ഒരു ചലചിത്രം കാണക്കെ സിസ്റ്റര്‍ കാര്‍മേലിന്റെ ഹൃദയഭിത്തികളില്‍ തെളിഞ്ഞു വന്നു.
Leave a Reply