ഗതാഗതമന്ത്രിയായി തോമസ് ചാണ്ടിയെ അവരോധിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തി എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ എന്‍.എസ് മാധവന്‍. വിദേശത്ത് ശിക്ഷിക്കപ്പെട്ട ഒരാള്‍ ഗതാഗതമന്ത്രിയാവുന്നത് അധാര്‍മ്മികമാണെന്ന് എന്‍.എസ് മാധവന്‍ പറയുന്നു. സ്കൂളില്‍ നിന്ന് പണം തട്ടിയ കേസില്‍ കുവൈറ്റ് കോടതി തോമസ് ചാണ്ടിക്ക് എട്ട് വര്‍ഷം തടവ്ശിക്ഷ വിധിച്ച സംഭവം ചൂണ്ടിക്കാണിയാണ് എന്‍ എസ് മാധവന്റെ ആരോപണം.
ഇലക്ഷന്‍ നിയമം വിദേശത്ത് ശിക്ഷിക്കപ്പെട്ടവരെപ്പറ്റി നിശ്ശബ്ദമാണ്. നൈതികത അങ്ങനെ അല്ല. തോമസ് ചാണ്ടിയുടെ നിയമനം പുന:പരിശോധിക്കണമെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു. ട്വീറ്റിറിലൂടെയാണ് എന്‍ എസ് മാധവന്‍ ഗതാഗതമന്ത്രിയായ തോമസ് ചാണ്ടിക്കെതിരെ ആഞ്ഞടിച്ചത്. ശിക്ഷ വിധിച്ച വാര്‍ത്തയും ട്വീറ്റിനോടൊപ്പമുണ്ട്.