സുതാര്യമായ പേഴ്സണൽ പ്രൊട്ടക്ടീവ് വസ്ത്രത്തിനടിയിൽ അടിവസ്ത്രം മാത്രം ധരിച്ച് ജോലിക്കെത്തിയ നഴ്സിനെതിരെ അച്ചടക്ക നടപടി എടുത്ത് ഹോസ്പിറ്റൽ അധികൃതർ. റഷ്യയിലാണ് ടുല ഹോസ്പിറ്റലിലാണ് സംഭവം. അകം കാണാവുന്ന വിധത്തിലുള്ള പി പി ഇ ഗൌണിനടിയിൽ അടിവസ്ത്രം മാത്രം ധരിച്ച് ജോലി ചെയ്തതിനാണ് നഴ്സിന് അധികൃതർ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിന് മുന്നോടിയായി നോട്ടീസ് നല്കിയിരിക്കുന്നത്. മിക്കവാറും ഇവരുടെ ജോലി നഷ്ടമാകുമെന്നാണ് സൂചന. ആരോപണ വിധേയയായ നഴ്സ് ഈ രീതിയിൽ ജോലി ചെയ്യുന്ന ചിത്രം വൈറൽ ആയതോടെയാണ് അധികൃതർ നടപടിയെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. മിക്കവാറും നഴ്സിന്റെ ജോലി പോയേക്കുമെന്നാണ് സൂചന. റഷ്യൻ പത്രമായ പ്രവ്ദയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ നഴ്സിന് പിന്തുണയുമായാണ് സഹപ്രവർത്തകരും രോഗികളും മുന്നോട്ട് വന്നിട്ടുള്ളത്. ആവശ്യമായ രീതിയിലുള്ള പി പി ഇ യും വസ്ത്രങ്ങളും നല്കാതിരുന്ന ആശുപത്രി അധികൃതരാണ് തെറ്റുകാർ എന്നാണ് സഹപ്രവർത്തകരുടെ വാദം. സുതാര്യമായ പി പി ഇ ഗൌൺ നല്കിയ ആശുപത്രി അധികൃതർ ഇതിനടിയിൽ ധരിക്കാനുള്ളത് കൂടി നൽകേണ്ടിയിരുന്നു എന്നാണ് ഇവർ പറയുന്നത്. അതേ സമയം ഈ നഴ്സ് നല്കിയ സേവനത്തിൽ തങ്ങൾ അതീവ സന്തുഷ്ടരാണെന്നും അച്ചടക്ക നടപടി സ്വീകരിക്കാനുള്ള തീരുമാനം തെറ്റാണ് എന്നും രോഗികളും അഭിപ്രായപ്പെട്ടു.
Leave a Reply