ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ആശുപത്രിയിൽ ഓപ്പറേഷനുകൾക്ക് ശേഷം അബോധാവസ്ഥയിലായിരുന്ന രോഗികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത പുരുഷ നേഴ്സിനെ കോടതിയിൽ ഹാജരാക്കി. 51 കാരനായ പോൾ ഗ്രെയ്‌സൺ ആണ് പ്രതി. ശസ്ത്രക്രിയയെത്തുടർന്ന് അനസ്തേഷ്യയിൽ കഴിയുമ്പോൾ നാല് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായും നഗ്നചിത്രങ്ങൾ എടുത്തതായും ഷെഫീൽഡ് ക്രൗൺ കോടതി പറഞ്ഞു. ഷെഫീൽഡിലെ റോയൽ ഹാലംഷെയർ ഹോസ്പിറ്റലിൽ വെച്ചാണ് ഇത് നടന്നത്. കുട്ടികളുടെ നഗ്നചിത്രങ്ങളും ഇയാൾ എടുത്തിട്ടുണ്ട്. കൂടാതെ ആശുപത്രിയിലെ ശുചിമുറിയിൽ നിന്ന് അഞ്ച് വനിതാ സഹപ്രവർത്തകരുടെ നഗ്നചിത്രങ്ങളും വീഡിയോകളും പകർത്തിയതായും ഇയാൾ സമ്മതിച്ചു.


ഷെഫീൽഡിലെ നെതർ എഡ്ജിൽ നിന്നുള്ള ഗ്രേസൺ, 23 കുറ്റങ്ങൾ സമ്മതിച്ചിട്ടുണ്ട്. ലൈംഗികാതിക്രമം, കുട്ടികളുടെ നഗ്നചിത്രങ്ങൾ എടുക്കുക, കൈവശം വയ്ക്കുക തുടങ്ങിയ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തി. ഇയാളുടെ ഹാർഡ് ഡ്രൈവുകളിലും മെമ്മറി സ്റ്റിക്കുകളിലും നഗ്നചിത്രങ്ങൾ കണ്ടെത്തിയ യുവതിയിലൂടെയാണ് ഈ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങൾ പുറംലോകം അറിയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2020 ഡിസംബറിലാണ് ഗ്രേസണെ പോലീസ് അറസ്റ്റ് ചെയ്തത്. 1994 മുതൽ ഇയാൾ ആശുപത്രിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇദ്ദേഹത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും.