കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നൈല ഉഷയാണ് മലയാളത്തിൽ സൂപ്പര്‍ഹിറ്റായൊരു ചിത്രം തനിക്ക് ഇഷ്ടമായില്ലെന്ന് തുറന്നുപറഞ്ഞിരിക്കുന്നത്.ഈ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോയെന്നും റേഡിയോ ജോക്കി കൂടിയായ നൈല ഒരു അഭിമുഖത്തിൽ പറഞ്ഞു. നടന്‍ ജോജു ജോർജും നൈലയ്ക്കൊപ്പം അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.
നൈലയുടെ വാക്കുകൾ
”മലയാളത്തിൽ മികച്ച അഭിപ്രായം നേടി സൂപ്പര്‍ഹിറ്റായൊരു ചിത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞാനും അമ്മയും തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോയി” .സിനിമ ഇഷ്ടപ്പെടാത്ത കാര്യവും പകുതിയില്‍ ഇറങ്ങിപ്പോയ കാര്യവും സിനിമയുടെ തിരക്കഥാകൃത്തിനോട് പറഞ്ഞിട്ടുണ്ടെന്നും താരം അഭിമുഖത്തിനിടെ പറഞ്ഞു.
എന്നാൽ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ഏതു ചിത്രമാണെന്ന് ജോജു ജോർജ് ചോദിക്കുന്നു.അപ്പോൾ വളരെ പതിഞ്ഞ സ്വരത്തില്‍ ചിത്രത്തിന്റെ പേര് നൈല പറഞ്ഞു. വീഡിയോയില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത് 2017 ല്‍ പുറത്തിറങ്ങിയ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രമാണ് നൈല പറഞ്ഞതെന്നാണ്. പുണ്യാളൻ അഗർബത്തീസ്, ഗ്യാങ്സ്റ്റർ, ഫയർമാൻ, പ്രേതം, പത്തേമാരി, ദിവാൻജി മൂല ഗ്രാൻഡ് പ്രിക്സ്, ലൂസിഫർ തുടങ്ങിയവയാണ് നൈല അഭിനയിച്ച മറ്റ് ചിത്രങ്ങൾ.
Leave a Reply