ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഭൂമിയെ സ്ത്രീയായി കാണുന്ന ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ബലാത്സംഗ കേസുകൾ നടക്കുന്നത് . അതിൽ സ്വന്തം അമ്മയോ മകളെയോ. സഹോദരിയോ ഒക്കെ ഉൾപ്പെടുന്നുണ്ട് താനും . അത്തരത്തിലുള്ള ഒരു മാനസികതയിലേക്ക് ഒരു മനുഷ്യനെ നയിക്കുന്നത് എന്താണ്

ഒരു സ്ത്രീക്കെതിരെ ഒരു ലൈംഗികാതിക്രമം വരുമ്പോഴേ….അയ്യോ പോത്തോ ഇവനെ തൂക്കി കൊല്ലണം അല്ലെങ്കിൽ ഇഞ്ചിഞ്ചായി കൊല്ലണം എന്നൊക്കെ ആക്രോശിച്ചു ശാന്തമാകുന്നവരോട് ഒന്നേ പറയാനുള്ളു …

ഇത്രയേറെ ജനങ്ങൾ തിങ്ങി പാർക്കുന്ന രാജ്യത്ത്, ബലാത്സംഗം ചെയ്യുന്ന ഒരുവനെ തൂക്കിക്കൊല്ലണമെന്ന ഒരു നിയമം വന്നാൽ , കുറ്റവാളി എപ്പോഴും ആ ഇരയെ ഇല്ലാതാക്കാൻ ശ്രമിക്കും എന്നത് തന്നെയാണ് അതിന്റെ ഫൈനൽ റിസൾട്ട്. കാരണം എങ്ങനെയും സാക്ഷിയായ ഇരയെ ഇല്ലാതാക്കുക എന്നതായിരിക്കും അവന്റെ മുഖ്യ ലക്‌ഷ്യം .

ഇതിനർത്ഥം കുറ്റവാളിയെ ഞാൻ പിന്തുണയ്ക്കുന്നു എന്നല്ല ….അതിന് മുമ്പ് എന്തുകൊണ്ടാണ് നമ്മുടെ സമൂഹത്തിൽ ഇങ്ങനത്തെ കാര്യങ്ങൾ സംഭവിക്കുന്നതെന്ന് നോക്കണം.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇത്രയധികം സ്ത്രീകൾ വീടിനു പുറത്തിറങ്ങുന്നതും , ജോലിക്കു പോകുന്നതും , പുരുഷന്മാരുമായി അടുത്തിടപഴകുന്നതും , സ്പോർട്സിൽ പങ്കാളികൾ ആകുന്നതെല്ലാം ഉൾപ്പെടുന്ന ആദ്യ തലമുറയാണ് ഇത് .

ഇന്ത്യയിലെ മിക്ക ആളുകൾക്കും ഇത്രമാത്രം സ്ത്രീ ഇൻവോൾവ്മെന്റ് ശീലമില്ല, കാരണം അവരുടെ ഗ്രാമത്തിൽ, അവരുടെ ആശയത്തിൽ സ്ത്രീ എന്നാൽ അവരുടെ ‘അമ്മ , മുത്തശ്ശി , പെങ്ങൾ ഈ ഒരു നമ്പറിൽ ഒതുങ്ങി നിന്നിരുന്നു .

പക്ഷെ ഇന്ന് , ഒട്ടേറെ ചെറുപ്പക്കാർ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് പലായനം ചെയ്യുന്നു, അവർ വളരെ ചെറുപ്പക്കാരായ പെൺകുട്ടികളെ കാണുന്നു. സിനിമയിൽ മാത്രം കണ്ടിട്ടുള്ള സുന്ദരികളായ പെൺകുട്ടികളെപോലുള്ളവർ , അതേപോലത്തെ ഉടുപ്പുകൾ ഇട്ടവർ ഇവരൊക്കെ തേരാ പാരാ തെരുവിലൂടെ നടക്കുന്നു. ഇതൊക്കെ കാണുമ്പോൾ അവർക്ക് ആശ്ചര്യം അടക്കാനാവാതെ അവരുടെ ലൈംഗികത ഉണരുന്നു . അവരെ സംബന്ധിച്ചു ഇതെല്ലാമൊരു ആകാംഷയാണ് ഉണ്ടാക്കുന്നത് . കണ്ടു പരിചയമില്ലാത്ത കാര്യങ്ങൾ ഒറ്റയടിക്ക് കാണാൻ തുടങ്ങുമ്പോൾ അവരുടെ കൺട്രോൾ പോയി അവർക്ക് ഭ്രാന്താകുന്നു .

ഇതും കൂടാതെ എല്ലായിടത്തും മദ്യം പ്രോത്സാഹിപ്പിക്കുന്നു , മയക്ക് മരുന്ന് ഉപയോഗം കൂടുന്നു . ഇതൊരു രണ്ട് തുള്ളി അകത്തുചെല്ലുമ്പോൾ അവൻ കൂടുതൽ ഭ്രാന്തനാകുന്നു …പ്രത്യേകിച്ചു വൈകുന്നേരങ്ങളിൽ , അവനെ ആരും കാണുന്നില്ല എന്ന് അവൻ കരുതുന്നുവെങ്കിൽ, അവൻ ആരുടെയെങ്കിലും മേൽ കുതിക്കാനുള്ള വ്യഗ്രത കാട്ടുന്നു .

കൂടാതെ മനുഷ്യരിൽ അവരുടെ പതിനഞ്ചിനും ഇരുപതിനും ഇടയിലാണ് ഏറ്റവും കൂടുതൽ
ഹോർമോണുകളുടെ സ്വാധീനവും എനർജ്ജിയും ഉണ്ടാകുന്നത് . പണ്ടൊക്കെയുള്ള ആൺകുട്ടികൾക്ക് അല്ലെങ്കിൽ പുരുഷന്മാർക്ക് അവരുടെ പരമാവധി സമയങ്ങൾ ചിലവിടാൻ കൃഷി , ഫുട്ബോൾ , ക്രിക്കറ്റ്, കായികം, കല, സംഗീതം, വിദ്യാഭ്യാസം, അങ്ങനെ പലവഴികൾ ഉണ്ടായിരുന്നു . അന്ന് അവരുടെ എനർജ്ജിയുടെ നല്ലൊരു പങ്കും ഇങ്ങനെ പലവിധത്തിൽ ഉപയോഗിച്ച് തീർത്തിരുന്നു .

ഇപ്പോൾ അവൻ ഒറ്റയ്ക്ക് നഗരത്തിലേക്ക് വരുക …
അവൻ മറ്റ് പത്തു ആൺകുട്ടികൾക്കൊപ്പം ഒരു മുറിയിൽ ഉറങ്ങുക ….
ഒരു രാവും പകലും മാലിന്യവും മനുഷ്യത്വരഹിതവുമായ അന്തരീക്ഷത്തിൽ ജോലിചെയ്യേണ്ടിവരുക ….
അവരിൽ ഭൂരിഭാഗവും ഒരു കോൺസെൻട്രേഷൻ ക്യാമ്പിലെ ജീവിതം പോലെ ജീവിച്ചു തീർക്കുക …
അത്തരം സാഹചര്യങ്ങളിൽ അവന് അവന്റെ ഹോർമോണുകളെ , ശരീരത്തിലെ എനർജിയെ നിയന്ത്രിക്കാൻ ഒരു പരിഹാരവുമില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അല്ലെങ്കിൽ അവന്റെ വികാരങ്ങളെ മനസിലാക്കാൻ , നിനക്കെങ്ങനെയുണ്ട് എന്ന് ചോദിക്കാൻ , ഇന്ന് നീ ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കാൻ , നിന്റെ കല്യാണം വല്ലതും ആയോ എന്ന് ചോദിക്കാൻ ഒരാൾ പോലും ഇല്ല.

അവൻ ജോലി കഴിഞ്ഞു വരുന്നു , സുഹൃത്തുക്കളോടൊപ്പം വൈകുന്നേരം മദ്യപിക്കുന്നു , അശ്ലീലത നിറഞ്ഞ ചിത്രങ്ങൾ , വീഡിയോകൾ കാണുന്നു… അതിലൂടെ അവൻ അതാണ് ചെയ്യേണ്ടത് എന്ന് കരുതുന്നു. അവരെ കൂടുതൽ മത്തു പിടിപ്പിക്കാൻ സ്ത്രീകൾ ഇതാണ് സ്വാതന്ദ്രം എന്ന് പറഞ്ഞു തുണിയുടെ അളവുകൾ കുറക്കുന്നു …ഇതാണ് ശരിയെന്നൊ തെറ്റെന്നോ പറഞ്ഞുകൊടുക്കാൻ ഇവിടെ ആളില്ലാതാകുന്നു .

അതിനാൽ ആരെങ്കിലും ഒരു കുറ്റകൃത്യം ചെയ്യുമ്പോഴെ അവരെ ശിക്ഷിക്കണം എന്ന് മുറവിളി കൂട്ടുന്നതിന് മുമ്പ് നമ്മുടെ സമൂഹം ഇന്ന് ഇങ്ങനെ ആയതിന് നമ്മൾ എല്ലാവരും ഉത്തരവാദികൾ ആണെന്നത് മനസിലാക്കണം . പണ്ടൊക്കെ പത്താം ക്‌ളാസ്സു കഴിയുമ്പോഴേ അച്ഛനാകാനും കന്യാസ്ത്രീ ആകാനും സന്യാസി ആകാനുമൊക്കെ ആളുകളെ തിരഞ്ഞെടുക്കുമായിരുന്നു . കൂടാതെ പണ്ട് വളരെച്ചെറുപ്പം മുതലേ ഇതാണ് നിന്റെ മുറപെണ്ണ് എന്ന് പ്രോമിസ് ചെയ്യുമായിരുന്നു . ഒരു ചെറുപ്പക്കാരൻ വീട് വിട്ട് പോകുന്നതിന് മുമ്പേ അവരുടെ കല്യാണം നടത്തിയിരുന്നു ,അതെല്ലാം ഒരു പരുധിവരെ അവരുടെ മാനസിക ചാഞ്ചാട്ടത്തെ പിടിച്ചു നിർത്താൻ ഒരു പോം വഴി ആയിരുന്നു ….

ഇന്ന് അവനു പ്രതീക്ഷയില്ല. അപ്പോൾ അവൻ വെറുതെ അവിടെ ഇവിടെ നോക്കിനടന്നു , വന്യമായ കാര്യങ്ങൾ ചെയ്യുന്നു . അതാണ് ഒരു മനുഷ്യന്റെ സ്വഭാവം.

അതിനാൽ ഒന്ന് മനസിലാക്കുക , യൗവ്വനം എന്നാൽ പല വശങ്ങളും ഉണ്ട്. അതിൽ ഒരു വശം ഹോർമോണുകളുടെ സ്വാധീനമാണ്, അതിനെ മാനേജ് ചെയ്യാനുള്ള സൊലൂഷൻസ്‌ കാണാതെ അതിനെതിരെ കണ്ണടച്ചിട്ടു കുറച്ചു പേരെ മാത്രം തൂക്കി കൊന്നാൽ തീരുന്ന പ്രശ്നമല്ല ഇത് …ഇതിന് ഭാരത മാതാവുമായി ഒരു ബന്ധവുമില്ല ….

ഇവിടെ ഇന്ത്യ പോലുള്ള ജനസാന്ദ്രത ഏറിയ ഒരുരാജ്യത്തു എല്ലാകാര്യത്തിലും നിയമം ഘനം കൂട്ടിയതുകൊണ്ടു മാത്രം ഒന്നുമാവില്ല . കാരണം പലരും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ ക്രൈം ചെയ്യുന്നുണ്ട് . ചിലർ ഓൺലൈൻ ക്രൈം ചെയ്യുമ്പോൾ മറ്റുചിലർ നേരിട്ട് ചെയ്യുന്നു എന്നത് മാത്രമേ വ്യത്യാസമുള്ളൂ .

കാരണം “we are packed in the planet closer than ever before..we are in numbers closer than ever before “.

ദിനംപ്രതി നമ്മുടെ ജനസാന്ദ്രത കൂടിവരുകയാണ് . നമ്മൾ പണ്ടത്തേക്കാളും കൂടുതൽ getting closer. അതുകൊണ്ടു ഏതൊരു നിയമസംവിധാനങ്ങളെക്കാൾ നമ്മുടെ തന്നെ ഉത്തരവാദിത്തമാണ് പരസ്പരം ചീഞ്ഞുനാറി മറ്റുള്ളവരിലേക്ക് ദുർഗന്ധം വമിപ്പിക്കാതിരിക്കുക എന്നത് .

(പതിവ് പോലെത്തന്നെ ഇതിൽ ആരെയും ന്യായീകരിക്കാനോ ഇതാണ് ശരിയെന്ന് വാദിക്കുന്നില്ല മറിച്ചു ഇങ്ങനെ വരാനുള്ള കാരണങ്ങൾ മാത്രം ചൂണ്ടി കാണിക്കുന്നു )