പ്രണയം അന്ധമാണെന്നു പറയാറുണ്ട് .പ്രണയത്തിനു വേണ്ടി ജനിച്ച അന്ന് തൊട്ടു നമ്മളെ സ്നേഹിച്ച വീട്ടുകാരെയും കൂടപ്പിറപ്പുകളെയും ഉപേക്ഷിക്കുന്നത് ഈ അന്ധത കൊണ്ട് തന്നെ ആണ് .കല്യാണം കഴിച്ച ആളുകൾ മറ്റു പ്രണയങ്ങൾ തേടി പോകുന്ന കഥകളും വീട്ടമ്മമാർ ഒളിച്ചോടി പോകുന്ന കഥകളും ഇഷ്ടം പോലെ നാം ദിവസേന കേൾക്കുന്നു .എന്നാൽ കാമുകന് വേണ്ടി അങ്ങ് ബ്രസീലിൽ നിന്നും ഇന്ത്യയിലേക്ക് കാമുകി വരുന്നത് അത്ര കേട്ട് പരിചയം ഉള്ള കഥ ആവില്ല.

സംഭവം ഇങ്ങനെ :കാമുകനെ തേടി ബ്രസീലിയന്‍ യുവതി രണ്ടു കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഇന്ത്യയില്‍ എത്തി. ഹരിയാനായിലെ യമുനനഗറിലുള്ള ആനന്ദിനെ തേടിയാണു ബ്രസിലില്‍ നിന്നു രണ്ടു കുട്ടികളുടെ അമ്മ കൂടിയായ മാര്‍ത്ത എത്തിയത്. ഒരു വര്‍ഷം മുമ്പാണ് ഇരുവരും ഫേസ്ബുക്കില്‍ കൂടി പരിചയപ്പെട്ടത്. ആനന്ദായിരുന്നു യുവതിക്ക് ആദ്യം ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. തുടര്‍ന്നു ഫേസ്ബുക്കില്‍ കുടി ബന്ധം വളര്‍ന്നു. അവസാനം യുവതിക്ക് ആനന്ദിനെ കാണാതെ ജീവിക്കാന്‍ കഴിയില്ല എന്നു തോന്നിയപ്പോള്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലേയ്ക്ക് ടിക്കറ്റ് എടുക്കുകയായിരുന്നു. ഇരുവര്‍ക്കും ഇംഗ്ലീഷ് അറിയില്ല എങ്കിലും ആംഗ്യങ്ങളിലൂടെയും ചിഹ്നങ്ങളിലൂടെയുമായിരുന്നു പരസ്പരം പ്രണയം കൈമാറിരുന്നത്.
ഇന്ത്യയില്‍ എത്തിയ മാര്‍ത്തയെ വരവേല്‍ക്കാന്‍ ആനന്ദ് വിമാനത്താവളത്തില്‍ കാത്തു നിന്നിരുന്നു. എന്നാല്‍ ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണു മാര്‍ത്ത ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തിയ വിവരം ഭര്‍ത്താവ് അറിയുന്നത്. തുടര്‍ന്നു യുവതിയുടെ ഭര്‍ത്താവ് ഇന്ത്യയിലെ ബ്രസീല്‍ എംബസി വഴി ആനന്ദിന്റെ വീടിനടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തു. ഇതോടെ പോലീസും ബ്രസീല്‍ എംബസിയിലെ അധികാരികളും ചേര്‍ന്ന് മാര്‍ത്തയെ അവിടെ നിന്നു കൂട്ടി കൊണ്ടു പോരുകയായിരുന്നു. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണു വന്നത് എന്നും അതു കൊണ്ടു തിരിച്ചു പോകാന്‍ താല്‍പ്പര്യം ഇല്ല എന്നും ഇവര്‍ പറഞ്ഞു. എങ്കിലും അവസാനം ഇവരുടെ നിര്‍ബന്ധത്തിന് വഴങ്ങി യുവതി തിരിച്ചു പോകുകയായിരുന്നു.