വിവാഹ വിരുന്നിനിടെ ലഭിച്ച വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. വധുവിന് ഗുരുതരമായി പരുക്കേറ്റു. ഒഡീഷയിലെ ബൊലങീറിലാണ് സംഭവം. അഞ്ചു ദിവസം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സമ്മാനം പൊട്ടിത്തെറിച്ച് ഗുരുതരമായ പരുക്കേറ്റ മുത്തശ്ശി സംഭവ സ്ഥലത്തുവച്ച് തന്നെ മരണമടഞ്ഞിരുന്നു. നവവരനാകട്ടെ റൂര്‍ക്കലയിലെ ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്. ഇയാളുടെ ഭാര്യ ബര്‍ലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. നവവധുവരന്മാര്‍ക്ക് സമ്മാനം നല്‍കിയത് ആരാണെന്ന് വ്യക്തമല്ല. ഇക്കഴിഞ്ഞ 21-നാണ് വിവാഹ വിരുന്ന് നടന്നത്. അന്ന് ലഭിച്ച സമ്മാനം വെള്ളിയാഴ്ച വീട്ടില്‍ വച്ച് തുറന്നുനോക്കുമ്പോഴാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ