ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വിതരണക്കാർക്ക് ഊർജ്ജബില്ലിൽ ഈടാക്കാവുന്ന തുക ദി ഓഫീസ് ഓഫ് ഗ്യാസ് ആൻഡ് ഇലക്ട്രിസിറ്റി മാർക്കറ്റ് വെട്ടികുറച്ചെങ്കിലും സർക്കാർ സഹായങ്ങൾ കുറച്ചതിനാൽ ഏപ്രിലിൽ ബില്ലുകൾ വീണ്ടും ഉയരും.
ഓഫ്ജെമിന്റെ ഈ പ്രഖ്യാപനം ഗ്യാസിനും വൈദ്യുതിക്കും ജനങ്ങൾ ചിലവഴിക്കുന്ന തുകയെ നേരിട്ട് സ്വാധിനിക്കുന്നിലെങ്കിലും സർക്കാർ നേരിടുന്ന ചിലവ് കാര്യക്ഷമമായി ഇത് കുറയ്ക്കും. എല്ലാ ബില്ലുകളിലും ഉള്ള 400 പൗണ്ട് വിന്റർ ഡിസ്‌കൗണ്ട് അവസാനിക്കുന്ന സാഹചര്യത്തിൽ ഏപ്രിലിൽ ബിൽ £2,100 ൽ നിന്ന് £3,000 വരെ ഉയരും. ജനുവരിയിൽ ഊർജ്ജ വില പരിധി £4,279 ആയിരുന്നു, എന്നാൽ തിങ്കളാഴ്ച, മൊത്തവില £3,280 ആയി കുറയുമെന്ന് ഓഫ്ജെം അറിയിക്കുകയായിരുന്നു.

ഊർജ്ജ ബില്ലുകൾ നിയന്ത്രണാതീതമാണെന്നും സർക്കാർ ഏപ്രിലിലെ വർദ്ധന റദ്ദാക്കണമെന്നും ടി.യു.സി ജനറൽ സെക്രട്ടറി പോൾ നൊവാക് പറഞ്ഞു. മൊത്തവ്യാപാര വാതകത്തിന്റെ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ മന്ത്രിമാർ ഇടപെടണമെന്നും പോൾ ആവശ്യപ്പെട്ടു. ഈ വസന്തകാലത്ത് സാധാരണ വരുന്ന 3,280 പൗണ്ടിന്റെ ബില്ലുകൾ ഉപഭോക്താക്കൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നില്ലെങ്കിലും സർക്കാർ സഹായം കുറയുന്നതിനാൽ പലരുടെയും സ്ഥിതിയിൽ വലിയ മാറ്റം ഉണ്ടാകില്ലെന്ന് തിങ്ക് ടാങ്കിലെ സാമ്പത്തിക വിദഗ്ധയായ എമിലി ഫ്രൈ പറഞ്ഞു.

ജനങ്ങളെ സഹായിക്കുന്ന പുതിയൊരു സംരംഭം സർക്കാർ ഉടൻ തന്നെ മുന്നോട്ട് കൊണ്ടുവരുമെന്ന് ചാൻസലർ ജെറമി ഹണ്ട് മാധ്യമങ്ങളോട് പറഞ്ഞു. ഗവൺമെന്റ് ഗ്യാരണ്ടി പ്രകാരം, ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിൽ സാധാരണ അളവിൽ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു കുടുംബം നിലവിൽ ഊർജ്ജത്തിനായി പ്രതിവർഷം 2,500 പൗണ്ടാണ് നൽകുന്നത്. സർക്കാരിൽ നിന്ന് സഹായം ലഭിച്ചിലായിരുന്നെങ്കിൽ ഇത് £4,279 ആകുമായിരുന്നു. ഏപ്രിലിൽ ഇ.പി.ജികുറച്ചുകൂടി ഉദാരമാക്കുമെന്ന് ചാൻസലർ പറഞ്ഞു. ഇത് പ്രാവർത്തികമാകുമ്പോൾ സാധാരണ ഒരു കുടുംബത്തിൻെറ എനർജി ബില്ല് പ്രതിവർഷം 3,000 പൗണ്ടാകും.