ബെല്‍ഫാസ്റ്റ് സിറ്റിഹാളില്‍ നടന്ന ഓമ്നിയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി. പ്രസിഡന്റ് കുഞ്ഞുമോന്‍ ഇയോച്ചന്‍ സ്വാഗതമാശംസിച്ച ഓണാഘോഷച്ചടങ്ങ് വില്യം ഹംഫ്രി എം.എല്‍ എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അവതരിപ്പിച്ച തിരുവാതിരയും ചെണ്ടമേളവും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. കൊച്ചു കലാകാരന്മാര്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും പാട്ടുകളും ഒന്നിനൊന്ന് മികവ് പുലര്‍ത്തി. പ്രോഗ്രാം കമ്മറ്റിയും ഫുഡ് കമ്മറ്റിയും ഓണാഘോഷം ഏറ്റവും ആസ്വാദ്യകരമാക്കുന്നതില്‍ വിജയിച്ചു. ഫോട്ടോഷൂട്ടിന് മികച്ച പ്രതികരണമാണ് ഉണ്ടായത്. നാലരയോടെ സമാപിച്ച ഓണാഘോഷച്ചടങ്ങ് വന്‍ വിജയമാക്കുന്നതില്‍ സഹകരിച്ച എല്ലാ അഭ്യുദയ കാംക്ഷികള്‍ക്കും ഓമ്നി നന്ദി രേഖപ്പെടുത്തി.