കഴിഞ്ഞ ഇരുപത് വർഷക്കാലമായി യുകെ മലയാളി പ്രസ്ഥാനങ്ങളുടെ പ്രഥമ ശ്രേണിയിലുള്ള ഒരു സംഘടനയാണ് മലായാളി അസോസിയേഷൻ പ്രെസ്റ്റൺ . ഈ സംഘടനയുടെ ഏറ്റവും വലിയ പ്രത്യേകത ഈ കഴിഞ്ഞ ഇരുപതുവർഷക്കാലമായി എല്ലാ ആഘോഷങ്ങൾക്കും സ്വന്തമായി ഭക്ഷണം തയ്യാറാക്കുന്നതാണ്. പ്രൊഫഷണൽ പാചാകകാരെ വെല്ലുന്ന രീതിയിൽ ബിജു ജോസഫ് ,ജെഫറി ജോർജ് എന്നിവരുടെ നേതൃത്തിൽ അനി ജോസഫ് , ജോമോൻ ജോസഫ് , ജോർജ് മാത്യു എന്നിവർ കൂടിയാണ് മലയാളി തനിമ ഒട്ടും കുറയാതെ അതെ രുചിയിൽ 600 തെട്ട് 650 വരെ ഉള്ള മയാളികൾക്ക് ഓണസദ്യ , വിഷു ഇസ്റ്റർ ക്രിസ്മസ് ഡിന്നർ എന്നിവ തയ്യാറാക്കുന്നത്.
ഇത്തവണയും മലായാളി അസ്സോസിയേഷൻ പ്രെസ്റ്റൺ ഓണാഘേഷം നടത്തി 650 പേർക്കോളം 30 കൂട്ടം ഐറ്റംസ് ( ഉപ്പ് ,ഉപ്പേരി ,ശർക്കരപുരിട്ടി ,പഴം, പപ്പടം,ഇഞ്ചിക്കറി ,നാരങ്ങ അച്ചാർ ,മാങ്ങ ക്യാരറ്റ് വെളുത്ത അച്ചാർ ,ആപ്പിൾ അച്ചാർ,ബിറ്റ് റൂട്ട് പച്ചടി,പൈനാപ്പിൾ മധുരകറി, കാളൻ, എരിശ്ശേരി, കൂട്ടുകറി, തോരൻ, ബീൻസ്, മൊഴുക്കുപുരട്ടി, അവിയിൽ, ചോറ്, പരിപ്പ്, നെയ്യ്, സാമ്പാർ, മോര്, രസം, കിച്ചടി, തീയിൽ , പാൽപായസം , അടപ്രഥമൻ, വെള്ളം,ഇല )പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര രുചിയിൽ ഭക്ഷണം തയ്യാറാക്കി കൊടുക്കാൻ സാധിച്ചു . ഇവിടുത്തെ പാചാക രീതി വളരെ പ്രധാനാമാണ് ഈ കറികളും പായസങ്ങളും എല്ലാം അന്നേ ദിവസം തയ്യാറാക്കുന്നതാണ് .
നമ്മുടെ നാട്ടിൽപുറങ്ങളിലെ പഴയ കാല സദ്യകളെ ഓർമ്മപ്പെടുത്തുന്ന രീതിയിൽ എല്ലാ മലയാളി അസോസിയേഷൻ പ്രെസ്റ്റൺ (MAP) കുടുംബംഗങ്ങളും കൂടി ഒരു സമൂഹ കിച്ചണിൽ ഒന്നിച്ചു കൂടി കറികൾക്കുള്ള ചച്ചക്കറികൾ അരിഞ്ഞും ,താമാശകൾ പറഞ്ഞും ഭക്ഷണം ( കപ്പബിരിയാണി )പാകം ചെയ്തു കഴിച്ചും നട്ടിലെ ഒരു കല്യാണതലേന്നിന്റെ രീതിയിലാണ് പാചകം ചെയ്യുന്നത്. ഇവിടുത്തെ ഭക്ഷണത്തിന്റെ രുചിക്കുറിച്ചുള്ള മലയാളികളുടെ അഭിപ്രായം MAP preston ഫേസ്ബുക് പേജിൽ നോക്കിയാൽ മനസിലാകും.
Leave a Reply