തൃശൂര്‍: പ്രണയാഭ്യര്‍ത്ഥ നിരസിച്ചതിന് ക്രൂര കൊലപാതകം. തൃശൂരില്‍ 22 കാരിയായ പെണ്‍കുട്ടിയെ യുവാവ് കഴുത്തില്‍ കുത്തിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ചിയാരം സ്വദേശി നീതു (22) ആണ് മരിച്ചത്. കൃത്യത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വടക്കേകാട് സ്വദേശി നിതീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.

ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ചിയാരത്തെ വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയുമായി സംസാരിക്കുകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിനിടെ നിതീഷ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ നീതുവിന്റെ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വീട്ടുകാര്‍ തീയണക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പോളിടെക്നിക് വിദ്യാര്‍ഥിയാണ് നീതു. നിതീഷ് കുറെ നാളായി പെണ്‍കുട്ടിയുടെ പിറകെ നടന്ന് ശല്യം ചെയ്തിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.