സുര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്വം എന്നത് ഇന്നും ബ്രിട്ടനിലെ ഒരു നല്ല വിഭാഗം ആളുകളെ ഭ്രമിപ്പിക്കുന്നു. തങ്ങളുടെ രാജ്യം ഇക്കാലവും ഒരു സാമ്രാജ്യത്വ രാജ്യമായി തുടരണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. പഴയ കാലത്തെ സാമ്രാജ്യത്വ രാജ്യങ്ങളില്‍ കൊളനി ഭരണത്തെ ഏറ്റവും കൂടുതല്‍ അഭിമാനത്തോടെ കാണുന്നവര്‍ ഡച്ചുകാരും ബ്രിട്ടീഷുകാരാണ്. ഇത് സംബന്ധിച്ച് വിവിധ രാജ്യങ്ങളില്‍ നടന്ന പഠനങ്ങളിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇ്ന്റര്‍നെറ്റ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ യു ഗോവിന്റെ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമായത്.

100 ല്‍ 30 പേരും ബ്രിട്ടന്‍ ഒരു സാമ്രാജ്യത്വശക്തിയായി തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നു മാത്രമല്ല, ബ്രിട്ടന്റെ കൊളണി രാജ്യങ്ങളുടെ അവസ്ഥ മറ്റ് കോളനി രാജ്യങ്ങളെക്കാള്‍ മെച്ചപ്പെട്ടതായിരുന്നുവെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ബ്രീട്ടീഷുകാരില്‍ ഒരു നല്ല വിഭാഗത്തിനുള്ള അതി ദേശീയ ബോധത്തിന്റെ പ്രതിഫലനമായിട്ടാണ് ചിലര്‍ ഇതിനെ കാണുന്നത്. ബ്രിട്ടീഷുകാരില്‍ തന്നെ ലേബര്‍ പാര്‍ട്ടിക്ക് വോട്ടുചെയ്യുന്നവരെക്കാള്‍ കൂടുതല്‍ കണ്‍സേര്‍വീറ്റുവകള്‍ക്കിടയിലാണ് സാമ്രാജ്യത്വ നൊസ്റ്റാള്‍ജിയ കൂടുതലെന്നും സര്‍വെ വ്യക്തമാക്കുന്നു.

സാമ്രാജ്യത്വ രാജ്യമെന്നത് അഭിമാനത്തോടെ കാണേണ്ട സംഗതിയാണെന്നാണ് ഡച്ചുകാരില്‍ 50 ശതമാനവും വിശ്വസിക്കുന്നത്. സാമ്രാജ്യത്വ രാജ്യമെന്ന നിലയിലുള്ള ഭൂതകാലത്തോട് ഒട്ടും താല്‍പര്യമില്ലാത്ത ജനത ജര്‍മ്മന്‍ കാരണ്. ആകെ ഒമ്പത് ശതമാനം പേര്‍ മാത്രമാണ് അവരുടെ സാമ്രാജ്യത്വ കാലത്തെ ക്കുറിച്ച് ഓര്‍ത്ത് അഭിമാനം കൊള്ളുന്നത്. 1871 മുതല്‍ 1918 വരെയായിരുന്നു ജര്‍മ്മനിയ്ക്ക് കോളനികള്‍ ഉണ്ടായിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രക്‌സിറ്റിന് അനുകൂലമായി വോട്ടുചെയ്തതും ഇപ്പോള്‍ സാമ്രാജ്യത്വ രാജ്യമായ കാലത്തെക്കുറിച്ച് അഭിമാനിക്കുന്നതുമെല്ലാം ഒരേ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണെന്നാണ് ചില നിരീക്ഷകര്‍ കരുതുന്നത്. കൊളനി കാലത്തെക്കുറിച്ച് നല്‍കുന്ന വിദ്യാഭ്യാസമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ പ്രേരണയാകുന്നുണ്ടെന്ന് ബ്രിട്ടന്റെ അടിമ വ്യാപരത്തിനെതിരെ ചരിത്ര സ്മാരകം പണിയണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റായ ഓകു എക്‌പെന്യോണ്‍ പറഞ്ഞു.

ബ്രിട്ടന്‍ നടത്തിയ അടിമ വ്യാപാരങ്ങളെക്കുറിച്ചും സാമ്രാജ്യത്വ കാലത്തെക്കുറിച്ച് അഭിരമിക്കുന്നവര്‍ക്ക് അറിയില്ലെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സര്‍വെ ന്ടത്തിയത്. കൊളോണിയൽ കാലത്തെക്കുറിച്ച് ബ്രിട്ടനിൽ ഉൾപ്പെടെ നൽകുന്ന വിദ്യാഭ്യാസത്തെക്കുറിച്ച് നേരത്തെ തന്നെ പല വിദഗ്ദരും വിമർശനം ഉന്നയിച്ചിരുന്നു. ആകാലത്തോട് വിമർശനാത്മകമായ ഒരു കാഴ്ചപാടല്ല ഭൂരിപക്ഷ ം രാജ്യങ്ങളിലേയും വിദ്യാഭ്യാസ സമ്പ്രദായം എന്നാണ് വിമർശനം.