അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ് : കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയും വികസന കർമ്മയോഗിയും ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ വിടവാങ്ങലിനോട് അനുബന്ധിച്ച് സ്റ്റീവനേജിൽ നടന്ന അനുസ്മരണം വികാരനിർഭരമായി.

കടുത്ത മഴയും ശക്തമായ കാറ്റും അവഗണിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ സ്റ്റീവനേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകരിൽ മിക്കവരും ഉമ്മൻ ചാണ്ടിയെന്ന നേതാവുമായി ഉണ്ടായിരുന്ന തങ്ങളുടെ ആത്മബന്ധം വളരെ വികാരവായ്പോടെയാണ് പങ്കുവെച്ചത്.

ഉമ്മൻ ചാണ്ടി തങ്ങളുടെ ബന്ധങ്ങളിലുള്ളവർക്കും നാട്ടുകാർക്കും മറ്റും നൽകിയ മഹത്തായ സേവനങ്ങൾ ചിലർ പങ്കുവെച്ചു. മറ്റ് ചിലർ സന്തോഷ സന്താപ വേളകളിൽ ഭവനങ്ങളിൽ അപ്രതീക്ഷമായി സന്ദർശനം നടത്തിയ ജനകീയനായ നേതാവായ ഉമ്മൻ ചാണ്ടിയെ കുറിച്ചാണ് പങ്കുവെച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉമ്മൻ ചാണ്ടിയുടെ ഭൗതീക ശരീരം പുതുപ്പള്ളിയിൽ എത്തിച്ചേർന്നതു മുതൽ സ്റ്റീവനേജ് ഐഒസി ഭാരവാഹിയായ സാബു ഡാനിയേൽ യൂണിറ്റിന്റെ പ്രതിനിധിയായി മുഴുവൻ സമയവും അന്ത്യോപചാര കർമ്മങ്ങളിൽ പങ്കുചേർന്നിരുന്നു. തുടർന്നു ഐഒസി സ്റ്റീവനേജ് യൂണിറ്റിന്റെ റീത്ത് ഉമ്മൻ ചാണ്ടിയുടെ ഭൗതീക ശരീരത്തിൽ സമർപ്പിക്കുകയും ചെയ്തു.

ജോണി കല്ലടാന്തിയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗത്തിൽ ജോയി ഇരിമ്പൻ സ്വാഗതവും അപ്പച്ചൻ കണ്ണഞ്ചിറ നന്ദിയും പറഞ്ഞു. മനോജ് ജോൺ, ആദർശ് പീതാംബരൻ, സാംസൺ ജോസപ്പ്, സോജി, ബിബിൻ, അജിമോൻ,സിജോ കാളാംപറമ്പിൽ, റോയീസ് എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി. സിബി കക്കുഴി,അജി, ജേക്കബ് തുടങ്ങിയവർ അനുസ്മരണ യോഗത്തിന് നേതൃത്വം നൽകി.