ടോം ജോസ് തടിയംപാട്
ഞായറാഴ്ച വൈകുന്നേരം ലിവർപൂൾ സെയിന്റ് ജിൽസ് ഹാളിനടന്ന ഉമ്മൻ ചാണ്ടിസാറിന്റെ അനുസ്മരണവും മനുഷ്യസേവനത്തെ ജീവിതവൃതമായി സ്വീകരിച്ച ഇടുക്കിയുടെ മദർ തെരേസ പടമുഖം സ്നേഹമന്ദിരത്തിന്റെ ഡയറക്ടർ ബ്രദർ രാജുവിന്റെ സ്വീകരണവും ശ്രദ്ധേയമായി .
രണ്ടു പ്രാവശ്യം സ്നേഹമന്ദിര൦ സന്ദർശിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ പങ്കുവച്ച ബ്രദർ രാജു അവിടുത്തെ ഒരു കുട്ടിയുടെ ജന്മദിനത്തിൽ ഉമ്മൻചാണ്ടി കേക്കുമുറിച്ചതും ഓർത്തെടുത്തു. ഉമ്മൻ ചാണ്ടിയുടെ നഷ്ടം മനുഷ്യകുലത്തിനുതന്നെ തീരാനഷ്ട്മാണെന്നു അദ്ദേഹം പറഞ്ഞു . ഉമ്മൻചാണ്ടിസാറിനെയും എന്നെയും നയിക്കുന്നത് ദൈവമാണെന്ന് ബ്രദർ രാജു കൂട്ടിച്ചേർത്തു . പരിപാടിക്ക് സ്വാഗതമേകികൊണ്ട് 1970 ൽ തന്റെ ഏഴാമത്തെവയസിൽ ഉമ്മൻചാണ്ടിയെ കണ്ടതും ഉമ്മൻചാണ്ടി വാങ്ങി തന്ന രണ്ടുദോശകൊണ്ട് വിശപ്പടക്കിയ അനുഭവവും സാബു ഫിലിപ്പ് തൊണ്ട ഇടറിക്കൊണ്ട് വിശദീകരിച്ചു. രാജു ബ്രദറും ഉമ്മൻചാണ്ടിയും ദൈവസേവയുടെ ഭാഗമായി മനുഷ്യ സേവനം നടത്തുന്ന രണ്ടു വലിയ മനുഷ്യർ ആണെന്നും സാബു കൂട്ടിച്ചേർത്തു .
അനുസ്മരണ പ്രഭാഷണം നടത്തിയ തമ്പി ജോസ് കെ എസ് യു പ്രവർത്തനം തുടങ്ങിയ കാലം മുതൽ ഉമ്മൻചാണ്ടിയുമായി ഉണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ചു അദ്ദേഹത്തിന്റെ മനുഷ്യ സ്നേഹത്തെപറ്റിയും വിശദമായി പ്രതിപാതിച്ചു . ജനങ്ങൾ അദ്ദേഹത്തോട് കാണിച്ച ബഹുമാനമാണ് ഇത്ര വലിയ ജനക്കൂട്ടം വഴിയോരങ്ങളിൽ കണ്ടതെന്നും തമ്പി ജോസ് പറഞ്ഞു .ഒരു വീടുപണിയാൻ പണമില്ലാത്ത ആളും ചികിൽസിക്കാൻ പണമില്ലാത്ത മനുഷ്യനുമായാണ് ഉമ്മൻ ചാണ്ടി നമ്മെ വിട്ടുപോയതെന്നു വികാരധിനനായി തമ്പി ജോസ് പറഞ്ഞു . ലിവർപൂൾ സമൂഹത്തിനുവേണ്ടി തമ്പി ജോസ് ബ്രദർ രാജുവിനെ പൊന്നാടയണിച്ചു ആദരിച്ചു.
ആദരാഞലികൾ അർപ്പിച്ചുകൊണ്ടു സംസാരിച്ച തോമസ് ജോൺ വാരികാട്ട് ഉമ്മൻചാണ്ടിയെ കണ്ട ഓർമ്മകളിൽനിന്നും അദ്ദേഹം കാണിച്ച സ്‌നേഹവായ്പുകൾ പങ്കുവച്ചു, തുടർന്ന് ആന്റോ ജോസ് ,മാത്യു അലക്‌സാണ്ടർ ,എബ്രഹാം നംബനത്തേൽ ലിദിഷ് രാജ് തോമസ് ,എന്നിവർ സംസാരിച്ചു ഉമ്മൻചാണ്ടി ഇന്ത്യകണ്ട ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രി ആയിരുന്നെന്നും മലയാളി ഒരിക്കലും അദ്ദേഹത്തെ മറക്കില്ലെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു ..ലിവർപൂളിലെ സ്നേഹമന്ദിരത്തിന്റെ സഹയാത്രികർ പിരിച്ച 1130 പൗണ്ടിന്റെ ചെക്ക് ഒരുലക്ഷത്തിപതിനെണ്ണായിരത്തി അഞ്ഞൂറു രൂപ ( 1,18500)ബ്രദർ രാജുവിനു ബേബി എബ്രഹാം കൈമാറി .ടോം ജോസ് തടിയംപാട് പരിപാടിയുടെ അധ്യക്ഷനായിരുന്നു .
Leave a Reply