കോവിഡ് ബാധിതമേഖലകളിൽ പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള . ‘ഓപറേഷൻ സമുദ്രസേതു’വിന്റെ ഭാഗമായി മാലിദ്വീപിൽ നിന്നു പുറപ്പെട്ട കപ്പൽ കൊച്ചിയിലെത്തി. മാലിദ്വീപില്‍ നിന്നുള്ള 698 യാത്രക്കാരുമായാണ് ഐഎൻഎസ് ജലാശ്വ രണ്ട് ദിവസത്തെ യാത്രയ്ക്ക് ശേഷം കൊച്ചിയിലെത്തിയത്. വെള്ളിയാഴ്‌ച രാത്രിയോടെയാണ് കപ്പൽ മാലിയിൽ നിന്നു പുറപ്പെട്ടത്.

കപ്പലിൽ 595 പേര്‍ പുരുഷന്മാരും 103 സ്ത്രീകള്‍ക്കും പുറമെ 10 വയസില്‍ താഴെയുള്ള 14 കുട്ടികളും 19 ഗര്‍ഭിണികളുമുണ്ട്. പ്രവാസികളെ സ്വീകരിക്കാൻ കൊച്ചി തുറമുഖത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഉൾപ്പെടെ ഒരുക്കങ്ങൾ പൂർത്തിയായി. എല്ലാ യാത്രക്കാരെയും പരിശോധനകൾക്ക് വിധേയമാക്കും. സാമൂഹിക അകലം പാലിച്ചായിരിക്കും പരിശോധനകൾ നടത്തുക. നടപടികൾക്ക് മുന്നോടിയായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മോക് ഡ്രില്ലുകൾ നടത്തിയിരുന്നു.

മൂന്നു ക്ലസ്റ്ററുകളായാണ് കൊച്ചി തുറമുഖത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. യാത്രക്കിടയിൽ കോവിഡ് ലക്ഷണം കാണിച്ചവരെ ഉടൻ തന്നെ ഐസൊലേഷനിലേക്ക് പ്രവേശിപ്പിക്കും. മലയാളികൾക്ക് പുറമെ തമിഴ്‌നാട്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ജലശ്വയിലുണ്ട്. മറ്റു സംസ്ഥാനങ്ങളിലുള്ളവരേയും കൊച്ചിയിൽ നിരീക്ഷണത്തിലാക്കും. കേരളത്തിലെ മറ്റ് ജില്ലകളിലുള്ളവരെ അതത് ജില്ലകളിലേക്ക് അയക്കും. അവർക്ക് അതതു ജില്ലകളിലായിരിക്കും നിരീക്ഷണം.

അതേസമയം, കപ്പലിലെ യാത്രക്കാരിൽ‌ ഭൂരിഭാഗവും കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരാണെന്നാണ് സൂചന. യാത്രക്കാരില്‍ നിന്ന് 40 ഡോളര്‍ നാവികസേന ഈടാക്കിയിട്ടുണ്ട്.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ