കോൾഫീൽഡ്‌സിൽ 201 സ്റ്റാഫ് നഴ്സ് (ട്രെയിനി) ഒഴിവുകൾ . ജൂലൈ 17 വരെ അപേക്ഷിക്കാം. സ്റ്റൈപ്പൻഡ്: 31,852 രൂപ

കോൾഫീൽഡ്‌സിൽ   201   സ്റ്റാഫ് നഴ്സ് (ട്രെയിനി) ഒഴിവുകൾ . ജൂലൈ 17 വരെ അപേക്ഷിക്കാം. സ്റ്റൈപ്പൻഡ്: 31,852 രൂപ
July 14 07:42 2019 Print This Article

നാഗ്പുരിലെ വെസ്റ്റേൺ കോൾ ഫീൽഡ്സ് ലിമിറ്റഡിൽ 201 സ്റ്റാഫ് നഴ്സ് (ട്രെയിനി) ഒഴിവുകളുണ്ട്. ജൂലൈ 17 വരെ അപേക്ഷിക്കാം.

കുറഞ്ഞ യോഗ്യത: പ്ലസ്‌ടു ജയം, എ ഗ്രേഡ് നഴ്‌സിങ് ഡിപ്ലോമ/സർട്ടിഫിക്കറ്റ് (ത്രിവൽസര കോഴ്സ്).

പ്രായം: 18-30 വയസ്. 2019 ജൂൺ 27 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. എസ്‌സി/എസ്‌ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം.

സ്റ്റൈപ്പൻഡ്: 31852.56 രൂപ+ മറ്റ് ആനുകൂല്യങ്ങളും.

വിശദവിവരങ്ങൾക്ക്: www.westerncoal.in

സെൻട്രൽ: 102 പാരാമെഡിക്കൽ ഒഴിവ്

റാഞ്ചിയിലെ സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡിൽ 102 പാരാമെഡിക്കൽ ഒഴിവുകളുണ്ട്. സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡ് അല്ലെങ്കിൽ കോൾ ഇന്ത്യ ലിമിറ്റഡിന്റെ ഏതെങ്കിലും സബ്സിഡറി കമ്പനിയിലെ ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾക്കാണ് അവസരം. ജൂലൈ 25 വരെ അപേക്ഷിക്കാം.

സ്റ്റാഫ് നഴ്സ്, ഫിസിയോതെറപ്പിസ്റ്റ്, ടെക്നീഷ്യൻ (ഒാഡിയോമെട്രി), ടെക്നീഷ്യൻ (ഡയറ്റീഷ്യൻ), ടെക്നീഷ്യൻ (റിഫ്രാക്ഷൻ/ഒപ്റ്റോമെട്രി), ടെക്നീഷ്യൻ (റേഡിയോഗ്രഫർ) എന്നിങ്ങനെയാണ് ഒഴിവുകൾ.

വിശദവിവരങ്ങൾക്ക്: www.centralcoalfields.inവാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles