എയർ ഇന്ത്യയിൽ 258 ഒഴിവ്

എയർ ഇന്ത്യയിൽ 258 ഒഴിവ്
September 06 09:21 2019 Print This Article

എയർ ഇന്ത്യയുടെ കീഴിലുള്ള എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡ് മുംബൈ എയർപോർട്ടിൽ വിവിധ തസ്‌തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 214 ഒഴിവുകളുണ്ട്. മൂന്ന് വർഷത്തെ കരാർ നിയമനമാണ്.

കസ്റ്റമർ ഏജന്റ് (ഒഴിവ്-100), ജൂനിയർ എക്സിക്യൂട്ടീവ്-ഹ്യൂമൻ റിസോഴ്സ്/അഡ്മിനിസ്ട്രേഷൻ (ഒഴിവ്-08), അസിസ്റ്റന്റ്- ഹ്യൂമൻ റിസോഴ്സ്/അഡ്മിനിസ്ട്രേഷൻ (ഒഴിവ്-06), ഹാൻഡിമാൻ (ഒഴിവ്-100) എന്നിങ്ങനെയാണ് ഒഴിവുകൾ.

പ്രധാന തസ്തികയുടെ വിശദവിവരങ്ങൾ ചുവടെ.

കസ്റ്റമർ ഏജന്റ് (ഒഴിവ്-100): ബിരുദം (10+2+3 രീതി), കംപ്യൂട്ടർ പരിജ്ഞാനം. ഡിപ്ലോമ (IATA-UFTA/IATA-FIATAA/IATA-DGR/IATA-CARGO) യോഗ്യതക്കാർക്ക് മുൻഗണന. അല്ലെങ്കിൽ എയർലൈൻ പ്രവൃത്തിപരിചയം, ഉയർന്നപ്രായം 28 വയസ്, ശമ്പളം 20190 രൂപ.

ഹാൻഡിമാൻ (ഒഴിവ്-100): എസ്എസ്‌സി/പത്താം ക്ലാസ് ജയം, മുംബൈ എയർപോർട്ടിൽ കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തിപരിചയം. ഉദ്യോഗാർഥികൾക്ക് എഇപി ഉണ്ടായിരിക്കണം. ഉയർന്നപ്രായം 28 വയസ്, ശമ്പളം 16590 രൂപ.

അപേക്ഷാഫീസ്: 500 രൂപ. Air India Air Transport Services Limited എന്ന പേരിലെടുത്ത മുംബൈയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്‌റ്റായി ഫീസടയ്‌ക്കാം. ഡിമാൻഡ് ഡ്രാഫ്‌റ്റിന്റെ പിന്നിൽ ഉദ്യോഗാർഥിയുടെ മുഴുവൻ പേരും മൊബൈൽ നമ്പറും എഴുതണം. വിമുക്‌തഭടൻ, പട്ടികവിഭാഗം എന്നിവർക്ക് ഫീസില്ല.

സെപ്റ്റംബർ 9, 13, 14 തീയതികളിൽ മുംബൈയിൽ ഇന്റർവ്യൂ നടത്തും.

വിശദവിവരങ്ങൾക്ക്: www.airindia.in

എയർലൈൻ അലൈഡ് സർവീസസിൽ 44 ഒഴിവ്

എയർ ഇന്ത്യയുടെ കീഴിലുള്ള എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികയിലായി 44 ഒഴിവുകളുണ്ട്. അഞ്ച് വർഷത്തേക്കാണ് നിയമനം. സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം.

ഡപ്യൂട്ടി ചീഫ് ഫിനാൻഷ്യൽ ഒാഫിസർ, സീനിയർ അസിസ്റ്റന്റ് ജനറൽ മാനേജർ (റവന്യൂ മാനേജ്മെന്റ്), അസിസ്റ്റന്റ് ജനറൽ മാനേജർ (ഇ-കൊമേഴ്സ്), അസിസ്റ്റന്റ് ജനറൽ മാനേജർ (ഒാപ്പറേഷൻസ് ട്രെയിനിങ്), അസിസ്റ്റന്റ് ജനറൽ മാനേജർ (എംഎംഡി), അസിസ്റ്റന്റ് ജനറൽ മാനേജർ (സെക്യൂരിറ്റി), സിന്തറ്റിക് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ, സീനിയർ മാനേജർ- പ്രൊഡക്ഷൻ പ്ലാനിങ് കൺട്രോൾ (എൻജിനീയറിങ്), സീനിയർ മാനേജർ-ഒാപ്പറേഷൻസ് കൺട്രോൾ സെന്റർ, സീനിയർ മാനേജർ (മെഡിക്കൽ ഒാഫിസർ), സീനിയർ മാനേജർ (സെയിൽസ്), മാനേജർ (ഒാപ്പറേഷൻസ് അഡ്മിൻ), മാനേജർ (ക്രൂ മാനേജ്മെന്റ് സിസ്റ്റം), മാനേജർ (ഫിനാൻസ്), സ്റ്റേഷൻ മാനേജർ, ഒാഫിസർ (എംഎംഡി, സ്ലോട്ട്സ്, ഒാപ്പറേഷൻസ് കൺട്രോൾ, പാസഞ്ചർ സെയിൽസ്), അസിസ്റ്റന്റ് ഒാഫിസർ (ഒാഫിസ് മാനേജ്മെന്റ്), ക്രൂ കൺട്രോളർ, ടെക്നിക്കൽ അസിസ്റ്റന്റ് (ഫ്ലൈറ്റ് സേഫ്റ്റി), സൂപ്പർവൈസർ (സെക്യൂരിറ്റി) എന്നിങ്ങനെയാണ് ഒഴിവുകൾ.

വിശദവിവരങ്ങൾക്ക്: www.airindia.inവാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles