57 അസി. എന്‍ജിനീയര്‍, അക്കൗണ്ടന്റ്

കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ സൂപ്പര്‍വൈസറി കേഡറില്‍ പെട്ട വിവിധ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍, അക്കൗണ്ട ന്റ്, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികകളിലായി ആകെ 57 ഒഴിവുകളുണ്ട്. സ്ഥിരനിയമനമായിരിക്കും. രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

തസ്തിക, ഒഴിവുകളുടെ എണ്ണം, സംവരണം എന്ന ക്രമത്തില്‍

1. അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍)-1 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം.

2. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)-7 (ജനറല്‍ 5, ഒ.ബി.സി. 1, എസ്.സി. 1)
യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

3. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രോണിക്സ്)-1 (ജനറല്‍)
യോഗ്യത: ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഇലക്ട്രോണിക്സ് ട്രേഡില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

4. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇന്‍സ്ട്രുമെന്റേഷന്‍)-3 (ജനറല്‍)
യോഗ്യത: ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഇന്‍സ്ട്രുമെന്റേഷന്‍ ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

5. അസിസ്റ്റന്റ് എന്‍ജിനീയര്‍ (വെല്‍ഡിങ്)-12 (ജനറല്‍ 7, ഒ.ബി.സി. 3, ഇ. ഡബ്ല്യു.എസ്. 1, എസ്.സി. 1)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും വെല്‍ഡിങ് ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

6. അസിസ്റ്റന്റ് എന്‍ജിനീയര്‍ (സ്ട്രക്ചറല്‍)-6 (ജനറല്‍ 5, ഒ.ബി.സി. 1)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും സ്ട്രക്ചറല്‍ ഫിറ്റിങ്സ് ജോലികളില്‍ ട്രേഡില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

7. അസിസ്റ്റന്റ് എന്‍ജിനീയര്‍ (പൈപ്പ്)-9 (ജനറല്‍ 6, ഒ.ബി.സി. 2, എസ്.സി. 1)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഫിറ്റര്‍ പൈപ്പ്/പ്ലംബര്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും പൈപ്പ് ഫിറ്റിങ് ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

8. അസിസ്റ്റന്റ് എന്‍ജിനീയര്‍ (എന്‍ജിനീയറിങ്)-3 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഡീസല്‍ മെക്കാനിക്ക് ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റുംഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

9. അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെയിന്റനന്‍സ്)-2 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍/ ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും മെഷിനറി/ക്രെയിന്‍ മെയിന്റനന്‍സ് ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

10. അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെഷിനിസ്റ്റ്)-1 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ മെഷിനിസ്റ്റ് ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ടര്‍ണിങ്, മില്ലിങ്/ഗ്രൈന്‍ഡിങ് ആന്‍ഡ് ബോറിങ്ങില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

11. അസിസ്റ്റന്റ് എന്‍ജിനിയര്‍ (പെയിന്റിങ്)-4 (ജനറല്‍ 2, ഒ.ബി.സി. 1, എസ്.സി. 1)
യോഗ്യത: കെമിസ്ട്രിയില്‍ ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ബ്രാഞ്ചില്‍ ത്രിവത്സര ഡിപ്ലോമയും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

12. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഷിപ്പ്റൈറ്റ്വുഡ്)-1 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ കാര്‍പെന്റര്‍/ഷിപ്പ്റൈറ്റ്വുഡ് ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും കാര്‍പെന്ററി ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

13. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ലോഫ്റ്റ്)-1 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍/കാര്‍പെന്റര്‍ (ഷിപ്പ്റൈറ്റ് വുഡ്) ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും സ്ട്രക്ചറല്‍/ഷിപ് റൈറ്റ് വുഡ് ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

14. അക്കൗണ്ടന്റ്-3 (ജനറല്‍ 1, എസ്.സി. 1, എസ്.ടി. 1)
യോഗ്യത: എം.കോം, സര്‍ക്കാര്‍സ്ഥാപനങ്ങളിലോ പൊതുമേഖല/ സ്വകാര്യമേഖലാസ്ഥാപനങ്ങളിലോ ഫിനാന്‍സ്/അക്കൗണ്ടിങ് വിഭാഗങ്ങളില്‍ ഏഴുവര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ എം.കോം, സി.എ./സി.എം.എ. ഇന്റര്‍മീഡിയറ്റ് എക്‌സാം പാസ്, സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ പൊതുമേഖല/സ്വകാര്യമേഖലാ സ്ഥാപനങ്ങളിലോ ഫിനാന്‍സ്/അക്കൗണ്ടിങ് വിഭാഗങ്ങളില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.

15. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍-1 (ജനറല്‍)
യോഗ്യത: ആര്‍ട്സ്/സയന്‍സ്/ കൊമേഴ്സ് വിഷയങ്ങളില്‍ ബിരുദം അല്ലെങ്കില്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്/കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയില്‍ ഏതിലെങ്കിലും 60 ശതമാനം മാര്‍ക്കോടെ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഹെവി എന്‍ജിനീയറിങ് കമ്പനികളില്‍ ഏതിലെങ്കിലും ഓഫീസ് ജോലികളില്‍ ഏഴുവര്‍ഷത്തെ പരിചയം വേണം. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസര്‍ കേഡറിലായിരിക്കണം.

16. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ (കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ്)-1 (ജനറല്‍)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിരുദം. ജേണലിസം/മാസ് കമ്യൂണിക്കേഷനില്‍ ഒരുവര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും നല്ല പരിജ്ഞാനമുണ്ടായിരിക്കണം. മീഡിയ/അഡ്വര്‍ടൈസിങ് സ്ഥാപനങ്ങളിലോ പത്രങ്ങളിലോ ഏഴുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസര്‍ ഗ്രേഡിലായിരിക്കണം.

17. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ (ഗസ്റ്റ് ഹൗസ്)-1 (ജനറല്‍)
യോഗ്യത: ഹോട്ടല്‍മാനേജ്മെന്റില്‍ അംഗീകൃത ബിരുദം അല്ലെങ്കില്‍ എതെങ്കിലും വിഷയത്തില്‍ ബിരുദവും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ പി.ജി. ഡിഗ്രി/ഡിഗ്രിയും. ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും നല്ല പരിജ്ഞാനമുണ്ടായിരിക്കണം. ഫോര്‍/ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഏഴുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം.

ശമ്പളം (എല്ലാ തസ്തികകള്‍ക്കും): 28,000-1,10000 രൂപ

പ്രായം (എല്ലാ തസ്തികകള്‍ക്കും): 30.09.2019-ന് 40 വയസ്സില്‍ കൂടരുത്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നുവര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവുണ്ട്. വിമുക്തഭടര്‍ക്ക് ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒബ്ജക്ടീവ് രീതിയിലുള്ള ആദ്യഘട്ടപരീക്ഷയില്‍ അപേക്ഷിച്ച വിഭാഗം സംബന്ധിച്ചുള്ള അമ്പത് മാര്‍ക്കിന്റെ ചോദ്യങ്ങളും ജനറല്‍ നോളജ് (5 മാര്‍ക്ക്), ജനറല്‍ ഇംഗ്ലീഷ് (5 മാര്‍ക്ക്), റീസണിങ് (5 മാര്‍ക്ക്), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (5 മാര്‍ക്ക്) എന്നീ ഭാഗങ്ങളില്‍നിന്നുമുള്ള ചോദ്യങ്ങളുണ്ടാകും. ആകെ 70 മാര്‍ക്ക്. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്ക് ഉണ്ടാവില്ല. ഒക്ടോബറിലായിരിക്കും ആദ്യഘട്ട പരീക്ഷ. രണ്ടാംഘട്ട പരീക്ഷയില്‍ വിവരണാത്മകരീതിയിലുള്ള ചോദ്യങ്ങളാണുണ്ടാവുക.

അപേക്ഷാഫീസ്: 200 രൂപ. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്ല. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴിയോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈനായി വേണം ഫീസ് അടയ്ക്കാന്‍.

അപേക്ഷിക്കേണ്ട വിധം: https://cochinshipyard.com എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് വണ്‍ടൈം രജിസ്ട്രേഷന്‍ നടത്തിയ ശേഷം യോഗ്യതയ്ക്കനുസരിച്ചുള്ള തസ്തികയിലേക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പ്രായം, യോഗ്യത, മുന്‍പരിചയം, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. ഒന്നില്‍ കൂടുതല്‍ തവണ അപേക്ഷിക്കരുത്.

ഓണ്‍ലൈന്‍ അപേക്ഷാനടപടികള്‍ പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്ന യൂണിക് രജിസ്ട്രേഷന്‍ നമ്പറോടുകൂടിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. ഇത് എവിടെക്കും അയച്ചുനല്‍കേണ്ടതില്ല. അപേക്ഷ അയയ്ക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ [email protected] എന്ന ഇ-മെയില്‍ വഴി ബന്ധപ്പെടാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 30.

89 പ്രോജക്ട് അസിസ്റ്റന്റ് 

മിനിരത്‌ന വിഭാഗത്തില്‍പെടുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനമായ കൊച്ചിന്‍ ഷിപ്യാഡ് ലിമിറ്റഡ് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി ആകെ 89 ഒഴിവുകളുണ്ട്. മൂന്നുവര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലായിരിക്കും നിയമനം.

ഒഴിവുള്ള വിഭാഗം, ഒഴിവുകളുടെ എണ്ണം, സംവരണം എന്ന ക്രമത്തില്‍

1. മെക്കാനിക്കല്‍-50 (ജനറല്‍ 24, ഒ.ബി.സി. 15. ഇ.ഡബ്ല്യു.എസ്. 5, എസ്.സി. 6)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ മറൈന്‍ എന്‍ജിനീയറിങ് പരിശീലന സ്ഥാപനം/ഹെവി എന്‍ജിനീയറിങ് കമ്പനി എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/പരിശീലനം നേടിയിരിക്കണം. കംപ്യൂട്ടര്‍ അധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷത്തിലെ പ്രവൃത്തിപരിചയം അധികയോഗ്യതയാണ്.

2. ഇലക്ട്രിക്കല്‍-11 (ജനറല്‍ 5, ഒ.ബി.സി. 3, ഇ.ഡബ്ല്യു.എസ്. 1, എസ്.സി. 2)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ മറൈന്‍ എന്‍ജിനീയറിങ് പരിശീലനസ്ഥാപനം/ഹെവി എന്‍ജിനീയറിങ് കമ്പനി എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/പരിശീലനം നേടിയിരിക്കണം. കംപ്യൂട്ടര്‍ അധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷത്തിലെ പ്രവൃത്തിപരിചയം അധികയോഗ്യതയാണ്.

3. ഇലക്ട്രോണിക്സ്-14 (ജനറല്‍ 7, ഒ.ബി.സി. 5, ഇ.ഡബ്ല്യു.എസ്. 1, എസ്.സി. 1)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ മറൈന്‍ എന്‍ജിനീയറിങ് പരിശീലന സ്ഥാപനം/ഹെവി എന്‍ജിനീയറിങ് കമ്പനി എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/പരിശീലനം നേടിയിരിക്കണം. കംപ്യൂട്ടര്‍ അധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷത്തിലെ പ്രവൃത്തിപരിചയം അധികയോഗ്യതയാണ്.

4. സിവില്‍-2 (ജനറല്‍ 1, എസ്.സി. 1)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ മറൈന്‍ എന്‍ജിനീയറിങ് പരിശീലന സ്ഥാപനം/ഹെവി എന്‍ജിനീയറിങ് കമ്പനി എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/പരിശീലനം നേടിയിരിക്കണം. കംപ്യൂട്ടര്‍ അധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷത്തിലെ പ്രവൃത്തിപരിചയം അധികയോഗ്യതയാണ്.

5. ഇന്‍സ്ട്രുമെന്റേഷന്‍-10 (ജനറല്‍  6, ഒ.ബി.സി. 2, ഇ.ഡബ്ല്യു.എസ്. 1, എസ്.സി. 1)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/മറൈന്‍ എന്‍ജിനീയറിങ് പരിശീലന സ്ഥാപനം/ഹെവി എന്‍ജിനീയറിങ് കമ്പനി എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/പരിശീലനം നേടിയിരിക്കണം. കംപ്യൂട്ടര്‍ അധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷത്തിലെ പ്രവൃത്തിപരിചയം അധികയോഗ്യതയാണ്.

6. ലബോറട്ടറി-എന്‍.ഡി.ടി.-2 (ജനറല്‍)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറങ്ങില്‍ ത്രിവത്സര ഡിപ്ലോമ, ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍നിന്നുള്ള റേഡിയോഗ്രാഫര്‍ സര്‍ട്ടിഫിക്കറ്റ്. സര്‍ക്കാര്‍/ പൊതുമേഖലാസ്ഥാപനങ്ങളിലോ എന്‍ജിനീയറിങ് കമ്പനികളിലോ ഇന്‍ഡസ്ട്രിയല്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

ശമ്പളം: ആദ്യവര്‍ഷം പ്രതിമാസം 19,200 രൂപ, രണ്ടാം വര്‍ഷം 19,800 രൂപ, മൂന്നാം വര്‍ഷം 20,400 രൂപ. ഇതിന് പുറമേ ഓവര്‍ടൈം അലവന്‍സായി ആദ്യവര്‍ഷം പ്രതിമാസം 4700 രൂപയും രണ്ടാം വര്‍ഷം 4800 രൂപയും മൂന്നാം വര്‍ഷം 4950 രൂപയും ലഭിക്കും.

പ്രായം: 20.09.2019-ന് 30 വയസ്സില്‍ കൂടരുത്. സംവരണം ചെയ്യപ്പെട്ട ഒഴിവുകളില്‍ ഒ.ബി.സി. (നോണ്‍ ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് അഞ്ചും എസ്.സി. വിഭാഗക്കാര്‍ക്ക് മൂന്നും വര്‍ഷം വയസ്സിളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തെ വയസ്സിളവുണ്ട്.

തിരഞ്ഞെടുപ്പ്: ഒക്ടോബറില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 90 മിനിറ്റ് ദൈര്‍ഘ്യമുളള പരീക്ഷയില്‍ ജനറല്‍ നോളജ് (10 മാര്‍ക്ക്), ജനറല്‍ ഇംഗ്ലീഷ് (10 മാര്‍ക്ക്), റീസണിങ് (10 മാര്‍ക്ക്), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (10 മാര്‍ക്ക്), ഡിസിപ്ലിന്‍ റിലേറ്റഡ് (60 മാര്‍ക്ക്) എന്നിങ്ങനെ 100 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും.

അപേക്ഷാഫീസ്: 100 രൂപ. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈന്‍ ആയി വേണം ഫീസ് അടയ്ക്കാന്‍. എസ്.സി., എസ്.ടി., അംഗപരിമിത വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്ല.

അപേക്ഷിക്കേണ്ട വിധം: https://cochinshipyard.com എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് വണ്‍ടൈം രജിസ്ട്രേഷന്‍ നടത്തിയശേഷം ഈ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പ്രായം, യോഗ്യത, മുന്‍പരിചയം, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ അപ്ലോഡ് ചെയ്യണം.

ഓണ്‍ലൈന്‍ അപേക്ഷാനടപടികള്‍ പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്ന യൂണിക് രജിസ്ട്രേഷന്‍ നമ്പറോട് കൂടിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. ഇത് എവിടേക്കും അയച്ചുനല്‍കേണ്ടതില്ല.
അപേക്ഷ അയയ്ക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ [email protected] എന്ന ഇ-മെയില്‍ വഴി ബന്ധപ്പെടാം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 20.