ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് എന്തു കാര്യമെന്ന് ചോദിക്കുന്നവരാണ് ഭൂരിപക്ഷം വിദേശികളും. എന്നാല്‍ ഇത്തവണ ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യയുടെ സാന്നിദ്ധ്യവും ഉണ്ടാകും. വിദ്യാഭ്യാസ രംഗത്തെ ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാ സ്ഥാപനം ബൈജൂസ് ആപ്പ് 2022 ഖത്തര്‍ ലോകകപ്പില്‍ സ്‌പോണ്‍സറായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സപോണ്‍സര്‍ഷിപ്പ് ഇതിനകം നേടിയിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സോക്കര്‍ മേഖലയിലേക്കുള്ള ആദ്യ ചുവടുവെയ്പ്പാണ് ഇത്.
ബംഗലുരു അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം സ്‌പോണ്‍സര്‍ഷിപ്പ് കരാറിന്റെ തുക സംബന്ധിച്ച വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. കായികവേദിയേയും വിദ്യാഭ്യാസത്തെയും സമ്മേളിപ്പിച്ച്് ഏറ്റവും പ്രമുഖമായ അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യാന്‍ കഴിയുന്നത് അന്തസ്സായി കരുതുന്നതായി ബൈജൂസിന്റെ നിര്‍മ്മാതാവും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
സാമൂഹ്യ ഇടപെടലുകളിലൂടെ ലോകത്തുടനീളമുള്ള യുവാക്കളെ ശാക്തീകരിക്കുന്ന ബൈജുസ് പോലെയുള്ള കമ്പനിയുമായി സഹകരിക്കുന്നത് സന്തോഷകരമാണെന്ന് ഫിഫയുടെ സിസിഒ കേ മഡാത്തിയും വ്യക്തമാക്കിയിട്ടുണ്ട്. ബൈജൂസിന് പുറമേ ചൊവ്വാഴ്ച സിംഗപ്പര്‍ൂ കമ്പനിയായ ക്രിപ്‌റ്റോ.കോമുമായും സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഫിഫ ഒപ്പുവെച്ചിരുന്നു.
Leave a Reply