പെഷവാര്‍: പാകിസ്ഥാനില്‍ എ.കെ.47 ഉപയോഗിക്കാന്‍ അദ്ധ്യാപികമാര്‍ പരിശീലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിദ്യാര്‍ത്ഥികളെ തോക്കുപയോഗിക്കാന്‍ പഠിപ്പിക്കുന്നതിന്റെ ആദ്യപടിയായാണ് അദ്ധ്യാപികമാര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നത്.
പാക് സ്‌കൂള്‍ സിലബസ്സില്‍ തോക്കുപയോഗിക്കുന്നതില്‍ പരിശീലനം നല്‍കുന്നത് ഒരു പാഠ്യവിഷയമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പെഷവാറിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ തോക്കുപയോഗിക്കാന്‍ പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പാകിസ്ഥാനില്‍ അദ്ധ്യാപികമാര്‍ക്ക് സ്‌കൂളിലേക്ക് തോക്കുകൊണ്ടുപോകുന്നതിനും അനുവാദമുണ്ട്.

ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.