ഇസ്ലാമാബാദ്∙ ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തിൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മധ്യസ്ഥത ഉണ്ടായിരുന്നു എന്ന അവകാശവാദം തള്ളി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ധർ. ഇന്ത്യക്ക് മൂന്നാം കക്ഷിയുടെ ഇടപെടൽ വേണ്ടെന്നതാണ് അവരുടെ സ്ഥിരതയുള്ള നിലപാട് എന്നാണ് ധർ വ്യക്തമാക്കിയത്.
മേയ് 11ന് രാവിലെ 8.17ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വഴി വെടിനിർത്തൽ സന്ദേശം ലഭിച്ചുവെങ്കിലും, ഇന്ത്യ പിന്നീട് നടത്തിയ ചർച്ചകളിൽ ഇത് ഉഭയകക്ഷി വിഷയം മാത്രമാണെന്ന നിലപാടിൽ ഉറച്ചു നിന്നു എന്ന് അൽ ജസീറയ്ക്കു നൽകിയ അഭിമുഖത്തിൽ ധർ പറഞ്ഞു. അമേരിക്കൻ ഇടപെടൽ സംബന്ധിച്ച് നടന്ന അഭ്യൂഹങ്ങൾക്കിടയിലും ഇന്ത്യ സമ്മർദങ്ങൾക്ക് വഴങ്ങിയില്ലന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത് .
പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചപ്പോൾ ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത സംഘർഷം ഉയർന്നിരുന്നു. സംഘർഷം അവസാനിച്ചത് തന്റെ മധ്യസ്ഥത കൊണ്ടാണെന്ന് ട്രംപ് പലവട്ടം അവകാശപ്പെട്ടിരുന്നുവെങ്കിലും, ഇന്ത്യയും ഇപ്പോൾ പാക്കിസ്ഥാനും അത് തള്ളിക്കളഞ്ഞു.
Leave a Reply