പാലായിൽ വിമത നീക്കം, തന്റെ അറിവോടെയെന്ന് പിജെ ജോസഫ് ; യു.ഡി.എഫ് കണ്‍വന്‍ഷനോടെ പ്രശ്നം പരിഹരിക്കുമെന്ന് ചെന്നിത്തല

പാലായിൽ വിമത നീക്കം, തന്റെ അറിവോടെയെന്ന് പിജെ ജോസഫ് ; യു.ഡി.എഫ് കണ്‍വന്‍ഷനോടെ പ്രശ്നം പരിഹരിക്കുമെന്ന് ചെന്നിത്തല
September 04 16:46 2019 Print This Article

പാലാ ഉപതിരഞ്ഞെടുപ്പിൽ വിമതനീക്കമില്ലെന്ന് പി.ജെ ജോസഫ് വ്യക്തമാക്കിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല. ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് യു.ഡി.എഫ് അറിഞ്ഞല്ല. നാളത്തെ യു.ഡി.എഫ് കണ്‍വന്‍ഷനോടെ പ്രശ്നം പരിഹരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

പാലായിൽ യുഡിഎഫ് ക്യാംപിനെ ഞെട്ടിച്ചായിരുന്നു ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർഥി നാമനിർദേശ പത്രിക നൽകിയത്. കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം ജോസഫ് കണ്ടത്തിലാണ് അവസാന മണിക്കൂറിൽ പത്രിക സമർപ്പിച്ചത്. ജോസഫിന്റേതു വിമത നീക്കമാണെന്നാരോപിച്ച് ജോസ് കെ.മാണി രംഗത്തെത്തി. എന്നാൽ സംഭവം അറിഞ്ഞില്ലന്ന മട്ടിലായിരുന്നു ജോസഫ് വിഭാഗം നേതാക്കളുടെ പ്രതികരണം.

നാമനിർദേശ പത്രിക നൽകാൻ ഒരു മണിക്കൂർ ശേഷിക്കെയായിരുന്നു ജോസഫ് വിഭാഗത്തിന്റെ അപ്രതീക്ഷിത നീക്കം. കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി കൂടിയായ ജോസഫ് കണ്ടത്തിൽ ജില്ലയിലെ ജോസഫ് നേതാക്കളോടൊപ്പമാണ് എത്തിയത്. പാർട്ടിക്കുള്ളിലെ തർക്കമാണ് മത്സരിക്കാൻ കാരണമെന്നാണ് വിശദീകരണം. യു ഡി എഫ് സ്ഥാനാർഥി ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കാവുന്ന അവസാന സാധ്യതയും ഇല്ലാതാക്കുകയാണ് ജോസഫിന്റെ ലക്ഷ്യം. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് നൽകിയാൽ വിമത നീക്കവുമായി ജോസഫ് മുന്നോട്ട് പോകും

വളഞ്ഞവഴിയിലൂടെ ചിഹ്നം നേടാനുള്ള നീക്കം തടയാനാണ് വിമതനെന്ന് പി.ജെ. ജോസഫ് പ്രതികരിച്ചു. ചിഹ്നം പ്രശ്നം പരിഹരിച്ചാല്‍ വിമതന്‍ പത്രിക പിന്‍വലിക്കും. നീക്കം പ്രാദേശിക നേതാക്കളുടെ തീരുമാനപ്രകാരമെന്നും പി.ജെ. ജോസഫ് കൂട്ടിച്ചേർത്തു.

എന്നാൽ യുഡിഎഫ് സ്ഥാനാർഥിയായ ജോസ് ടോം അച്ചടക്കനടപടി നേരിട്ടയാളാണെന്ന് പി.ജെ. ജോസഫ്. സസ്പെന്‍ഷനിലുള്ളയാള്‍ക്ക് ചിഹ്നം നല്‍കുന്നതില്‍ സാങ്കേതിക തടസമുണ്ട്.

സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ല. വിമതനെ നിര്‍ത്തിയത് തന്‍റെ അറിവോടെയാണ്. പത്രിക സൂക്ഷ്മപരിശോധനാ സമയത്ത് ചിഹ്നം അനുവദിച്ചേക്കാം. ഈ നീക്കം തടയാന്‍ ആ സമയത്ത് ആളുണ്ടാകണം. പത്രിക നല്‍കിയവര്‍ക്കും പ്രതിനിധിക്കും മാത്രമേ അവിടെ പ്രവേശനമുള്ളൂ. സൂക്ഷ്മപരിശോധന കഴിഞ്ഞാല്‍ വിമതന്‍ പത്രിക പിന്‍വലിക്കുമെന്നും ജോസഫ് വിശദീകരിച്ചു. രണ്ടില ചിഹ്നത്തിനായായുള്ള ജോസ് കെ മാണി വിഭാഗത്തിന്റെ കത്ത് ഇന്നുച്ചയ്ക്ക് രണ്ടരയ്ക്കാണ് കിട്ടിയതെന്നും ജോസഫ് വിഭാഗം പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles