കെഎം മാണിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ തന്‍റെ വണ്ടി തടഞ്ഞ പൊലീസിനെതിരെ യുവാവിന്‍റെ വിഡിയോ. പൊലീസിനെയും നിയമവ്യവസ്ഥയെയും അധിക്ഷേപിച്ചാണ് വിഡിയോ. താൻ ലാലു പ്രസാദ് യാദവിന്‍റെ പാർട്ടിയുടെ കേരളത്തിലെ പ്രസിഡൻറാണെന്നും പിസി ജോർജിന്‍റെ ബന്ധു ആണെന്നും യുവാവ് വിഡിയോയിൽ പറയുന്നുണ്ട്. ഇയാളുടെ ഫെയ്സ്ബുക്ക് ലൈവ് മറ്റാരോ പകർത്തുകയായിരുന്നു. ഈ വിഡിയോ ആണ് പ്രചരിക്കുന്നത്. കെഎം മാണിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പോകുന്നതിനിടെ ഗതാഗതക്രമീകരണം മറികടക്കാൻ ശ്രമിച്ച ഇയാളെ പൊലീസ് തടഞ്ഞതാണ് രോഷത്തിന് കാരണം.
പിസി ജോർജിന്‍റെ ബന്ധു ആയ തനിക്ക് അതേ ഭാഷയിൽ പ്രതികരിക്കാനറിയാം. ഈരാറ്റുപേട്ടയിൽ ഹെൽമെറ്റ് ഇല്ലാതെ വണ്ടിയോടിക്കുന്നവരെ പിടിക്കാത്ത പൊലീസുകാരാണ് എന്നെ തടയാൻ വരുന്നത്. ഇവിടെ താലിബാലിസമാണോ. ആദ്യം അവരെ പോയി പിടിക്ക്. ആര്‍ജെഡിയുടെ യുവനേതാവാണ് താൻ. എന്നെ തടയാൻ മാത്രം തൻറേടമുള്ള ഏതു പൊലീസുകാരനാണ് ഇവിടെയുള്ളത്. അധികകാലം തൊപ്പി തലയിലുണ്ടാകില്ല. നേരിടാന്‍ തന്നെയാണ് തീരുമാനം.
ഞാൻ വെള്ളമടിച്ചിട്ടുണ്ടെന്നും കഞ്ചാവാണെന്നും ആളുകൾ പറയും. പച്ചക്കാണ് പറയുന്നത്. ഇതല്ല, ഇതിനപ്പുറവും കണ്ടിട്ടുണ്ട്. ഈ റോഡ് ഉണ്ടാക്കി വെച്ചിരിക്കുന്നത് ആളുകള്‍ക്ക് വണ്ടിയോടിക്കാനാണ്. ആദ്യം ഈരാറ്റുപേട്ടക്കാരെക്കൊണ്ട് ഹെൽമെറ്റ് വെപ്പിക്ക്. പാലായിലൊരു നിയമം, ഈരാറ്റുപേട്ടക്കാർക്ക് മറ്റൊരു നിയമമെന്നും യുവാവ് രോഷം കൊള്ളുന്നു.
നാട്ടുകാരെത്തി ഇയാളെ കൈകാര്യം ചെയ്യാൻ ശ്രമിച്ചതോടെ യുവാവ് ഓടി രക്ഷപെടുകയായിരുന്നു. നീയാണോടാ പൊലീസിനെ പഠിപ്പിക്കാൻ വരുന്ന നേതാവ് എന്നു പറഞ്ഞാണ് ഇയാളെ നാട്ടുകാര്‍ ഓടിക്കുന്നത്.
വിഡിയോയിൽ പ്രത്യക്ഷപ്പെടുന്ന യുവാവ് തങ്ങളുടെ ബന്ധു അല്ലെന്ന് പിസി ജോർജിൻരെ മകൻ ഷോൺ ജോര്‍ജ് പറഞ്ഞു. ഷോണിന്‍റെ വോയ്സ് ക്ലിപ്പും നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Leave a Reply