കാമുകന്റെ കൈകളാൽ അതി ക്രൂരമായി കൊല്ലപ്പെട്ട സുചിത്രയുടെ പ്രേതമോ ? അവിഹിത ഗർഭം പുറം ലോകം അറിയാതിരിക്കാൻ പ്രശാന്ത് തിരഞ്ഞെടുത്ത വഴിയായിരുന്നു ആ ക്രൂര കൊലപാതകത്തിൽ കലാശിച്ചത്. എന്നാലിപ്പോൾ പുറത്ത് വരുന്നത് നാട്ടുകാരെ ഞെട്ടിക്കുന്ന വാർത്തകളാണ്. അതിക്രൂരമായി സുചിത്രയെ കൊന്നു കുഴിച്ച് മൂടിയ സ്ഥലമാണ് നാട്ടുകാരെ ഭയപ്പെടുത്തുന്നത്.
രാത്രി കാലങ്ങളിൽ അട്ടഹാസങ്ങളും പൊട്ടിച്ചിരികളും അസാധാരണമായ ശബ്ദങ്ങളും കേൾക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇതിന് പിന്നിൽ പലരും പല കാരണങ്ങളാണ് പറയുന്നത്. അതി ക്രൂരമായ കൊലപാതകം നടന്നതുകൊണ്ട് ആളുകളുടെ ഉള്ളിലുള്ള ഭയമാകാം അങ്ങനെ തോന്നിപ്പിക്കുന്നതെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ ജനിച്ച് വീഴുന്നതിന് മുൻപ് തന്നെ സുചിത്രയ്ക്കൊപ്പം ഇല്ലാതായത് ആ കുരുന്നുകൂടിയാണ് അതുകൊണ്ട് തന്നെ അത് സുചിത്രയുടെ പ്രേതമാണെന്നും മറ്റൊരു കൂട്ടർ വാദിക്കുകയാണ്. എന്തായാലും ഇങ്ങനെയൊരു സംഭവത്തോടെ ആശങ്കയോടെയാണ് നാട്ടുകാർ.
അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി പ്രശാന്തിനെ കഴിഞ്ഞ ദിവസം കൊല്ലത്തെ ക്രൈംബ്രാഞ്ച് സംഘം പാലക്കാട് മണലിയിലെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു. സുചിത്രയുടെ ആഭരണങ്ങളും ശ്രീറാം കോളനിയിലെ അംഗൻവാടിക്ക് പിന്നിലെ പൊന്തക്കാട്ടിൽനിന്ന് കുഴിയെടുക്കാൻ ഉപയോഗിച്ച മൺവെട്ടിയും കണ്ടെത്തി. മൃതേദഹം കത്തിക്കാൻ പെട്രോൾ വാങ്ങിയെന്ന് കരുതുന്ന കന്നാസ് രാമാനാഥപുരം തോട്ടുപാലത്തിന് സമീപത്തും കണ്ടെത്തി.
വീടിനു മുൻവശത്തെ മതിലിെൻറ വിടവിൽ പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലായിരുന്നു ആഭരണങ്ങൾ. സുചിത്രയുടെ കാലുകൾ മുറിച്ചുമാറ്റാൻ ഉപയോഗിച്ച കത്തിക്കായി മെറ്റൽ ഡിറ്റക്ടർ അടക്കമുള്ളവ ഉപയോഗിച്ച് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തെളിവെടുപ്പിനുശേഷം വൈകീട്ടോടെ പ്രശാന്തുമായി അന്വേഷണസംഘം കൊല്ലത്തേക്ക് തിരിച്ചു.
ഏപ്രിൽ 29നാണ് കൊല്ലം, മുഖത്തല സ്വദേശിനി സുചിത്രപിള്ളയുടെ മൃതദേഹം മണലി ശ്രീറാം നഗറിലെ വീടിന് സമീപത്തെ ചതുപ്പിൽനിന്ന് കണ്ടെത്തിയത്. മൃതദേഹം വെട്ടാൻ ഉപയോഗിച്ചെന്ന് കരുതുന്ന കത്തി കണ്ടെത്താനും കൂടുതൽ തെളിവെടുപ്പിനായും പ്രതിയുമായി അന്വേഷണസംഘം വരുംദിവസങ്ങളിൽ വീണ്ടും പാലക്കാട്ടെത്തുമെന്നാണ് സൂചന.
സാമ്പത്തിക ഇടപാടുകളെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ച പ്രധാന കാരണം. ഭാര്യയുടെ കുടുംബസുഹൃത്തായ സുചിത്രയുമായി സൗഹൃദത്തിലായ പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെയാണ് അടുപ്പം സ്ഥാപിച്ചത്. സുചിത്ര രണ്ടുതവണ വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ചില്‍ പ്രശാന്ത് പാലക്കാട്ടെ വാടക വീട്ടില്‍ നിന്നു ഭാര്യയെ കൊല്ലത്തെ വീട്ടില്‍ കൊണ്ടാക്കിയിരുന്നു. പാലക്കാട്ടെ വീട്ടില്‍ ഉണ്ടായിരുന്ന മാതാപിതാക്കളെ കുടുംബ വീട്ടിലേക്കും പറഞ്ഞു വിട്ടു. ഇതിനു ശേഷമാണ് സുചിത്രയെ പാലക്കാട്ടെ വീട്ടിലേക്കു കൊണ്ടുവന്നത്.
ആദ്യ ദിവസം സുചിത്രയോട് സ്നേഹത്തോടെ പെരുമാറിയ പ്രതി മഹാരാഷ്ട്രയിലെ സുചിത്രയുടെ പരിചയക്കാരെ വിളിച്ച് അങ്ങോട്ട് വരുകയാണെന്ന് പറയാന്‍ ആവശ്യപ്പെട്ടു. അത് കൃത്യമായി പ്രതി പോലീസിനോട് പറയുന്നുമുണ്ട് അതായത് സുചിത്രയ്ക്ക് മഹാരാഷ്ട്ര സ്വദേശിയായ ഒരു സുഹൃത്ത് ഉണ്ടായിരുന്നെന്നും ഇയാള്‍ക്കൊപ്പം പോയിക്കാണുമെന്നുമാണു പ്രതി ആദ്യം പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇതു കള്ളമാണെന്ന് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി.
എന്തായാലും ഇത്തരത്തില്‍ സുചിത്ര മഹാരാഷ്ട്രയിലേക്ക് ഫോണ്‍ ചെയ്തശേഷമാണ് വിഷം നല്കി കേബിള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയത്. ഫോണ്‍ രേഖകളില്‍ മഹാരാഷ്ട്ര നമ്പര്‍ വന്നാല്‍ അന്വേഷണം അങ്ങോട്ടു നീങ്ങുമെന്ന് പ്രതി കണക്കുകൂട്ടി. അന്വേഷണം ഉണ്ടായാല്‍ ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാകാന്‍ സുചിത്രയുടെ ഫോണ്‍ ഏതോ വണ്ടിയില്‍ ഉപേക്ഷിച്ചെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഫോണിനായുള്ള അന്വേഷണം തുടരുന്നു.
ഫോണ്‍ ലഭിച്ചാല്‍ മാത്രമേ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ശേഖരിക്കാന്‍ കഴിയൂ. രണ്ടേ മുക്കാല്‍ ലക്ഷംരൂപ സുചിത്ര പ്രശാന്തിന് കൈമാറിയതിന്റെ രേഖകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതകത്തിനു ശേഷം മൃതദേഹം വീട്ടില്‍ സൂക്ഷിച്ചു. പിറ്റേന്ന് വീടിനടുത്തുള്ള പമ്പില്‍നിന്ന് പെട്രോള്‍ വാങ്ങി കത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കാലുകള്‍ അറുത്ത് മാറ്റി സമീപത്തെ ചതുപ്പു നിലത്തില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. വീട്ടിനുള്ളില്‍ ചുവരുകള്‍ ഉണ്ടായിരുന്ന രക്തക്കറ മായ്ക്കാന്‍ പെയിന്റ് അടിച്ചു. സുചിത്ര മാര്‍ച്ച് 17നു നാട്ടില്‍ നിന്നു പോയതാണെന്നും 20നു ശേഷം വിവരങ്ങളൊന്നുമില്ലെന്നും അമ്മ നല്കിയ പരാതിയില്‍ കൊട്ടിയം പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സുചിത്രയ്ക്ക് മഹാരാഷ്ട്ര സ്വദേശിയായ ഒരു സുഹൃത്ത് ഉണ്ടായിരുന്നെന്നും ഇയാള്‍ക്കൊപ്പം പോയിക്കാണുമെന്നുമാണു പ്രതി ആദ്യം പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇതു കള്ളമാണെന്ന് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇയാളുടെ മൊഴിയില്‍ വൈരുധ്യം കണ്ടു തുടങ്ങിയതോടെയാണു പ്രതിയുടെ വാടക വീടു കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയത്.
Leave a Reply