നടിയെ ആക്രമിച്ച കേസിലെ ‘മാഡം’ കെട്ടുകഥയല്ലെന്ന് പൾസർ സുനി. മാഡം മലയാള സിനിമ രംഗത്തു നിന്നു തന്നെയുള്ള ഒരാളാണെന്നും പൾസർ സുനി വെളിപ്പെടുത്തി. മാഡത്തെക്കുറിച്ച് ഈ മാസം 16നുള്ളിൽ വിഐപി കാര്യങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിൽ താൻ പറയുമെന്നും സുനി പറഞ്ഞു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കേസന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ പറഞ്ഞു കേട്ടിരുന്നതാണ് മാഡത്തെ പറ്റി. എന്നാൽ ഇത് സുനിയുടെ ഭാവനാ സൃഷ്ടി മാത്രമാണെന്നും കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമമാണെന്നും പൊലീസ് പിന്നീട് പറഞ്ഞു. എന്നാൽ ഇപ്പോൾ സുനി നടത്തിയിരിക്കുന്ന ഈ പ്രസ്ഥാവന പൊലീസിനെ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ്.