ഗസൽ പോലെ ,മഴവില്ലു പോലെ മനസ്സിൽ അനുരാഗം വിടർത്തുന്ന മധുര ഗാനങ്ങളുമായി പഞ്ചമം ക്രീയേഷൻസ് . മലയാള സംഗീത ലോകത്തെ മികച്ച കലാകാരൻമാർ അണിനിരക്കുന്ന , പഞ്ചമം ക്രീയേഷൻസിന്റെ “പ്രണയസൗഗന്ധികങ്ങൾ ” എന്ന ആൽബത്തിൽ ഗാനങ്ങൾ ആലപിക്കുന്നത് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായ ശ്രീ ശരത് , പിന്നണി ഗായകരും ,പുരസ്‌കാര ജേതാക്കളുമായ ശ്രീ സുദീപ് കുമാർ , ശ്രീ വിധു പ്രതാപ് എന്നിവർ . ഗായകനും സംഗീത സംവിധായകനുമായ ഡോക്ടർ ജയേഷ് കുമാർ സംഗീതം നൽകിയിരിക്കുന്ന ഈ ആൽബത്തിൽ ശ്രീമതി അംബിക ആലപ്പി വിധുവും ,യു.കെയിലെ യുവ ഗായികയായ കുമാരി മേഘ്‌ന മനുവും ഓരോ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് .
ആറു ഗാനങ്ങളുള്ള ഈ ആൽബത്തിൽ ഗാനരചന നിർവഹിച്ചിരിക്കുന്നത് പ്രശസ്ത ഗാനരചയിതാവായ ശ്രീ ഭരണിക്കാവ് പ്രേംകൃഷ്ണ , ശ്രീ സുമേഷ് കുറ്റിപ്പുറം ,ഡോക്ടർ ആഷ സുധീർ , ശ്രീ ജി .രാജേഷ് എന്നിവരാണ് . പുല്ലാങ്കുഴൽ കൊണ്ട് വിസ്മയം തീർക്കുന്ന കലാകാരന്മാരായ ശ്രീ രാജേഷ് ചേർത്തലയും , ശ്രീ ജോസി ആലപ്പുഴയും ഗാനങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചിരുന്നു . തബല ശ്രീ പ്രണബ് ചേർത്തലയും , വീണ ശ്രീ ബിജു അന്നമനടയും ഈ ഗാനങ്ങൾക്കുവേണ്ടി പിന്നണിയിൽ വായിച്ചു . ഓർക്കസ്ട്രഷൻ , പ്രോഗ്രാമിങ് ചെയ്തിരിക്കുന്നത് ശ്രീ സി എസ്സ് സനൽകുമാർ ആണ് .
മാസ്റ്ററിങ് , മിക്സിങ് ചെയ്തിരിക്കുന്നത് അനൂപ് ആനന്ദ് ആണ് . ഗാനങ്ങളുടെ റെക്കോർഡിങ് ഗാനപ്രിയ ആലപ്പുഴയും , AJ മീഡിയ ചേർത്തലയിലും , ചെന്നൈയിലും , കൊച്ചിയിലും ലണ്ടനിലുമുള്ള മറ്റു റെക്കോർഡിങ് സ്റ്റുഡിയോകളിലായിട്ട് നടന്നു . ഗായികയായ ശ്രീമതി അംബിക ആലപ്പി വിധു പ്രശസ്ത സംഗീതജ്ഞനായ ശ്രീ ആലപ്പി വിധുവിന്റെ സഹധർമ്മിണി ആണ് . അകാലത്തിൽ മണ്മറഞ്ഞ സംഗീതത്തെ ഏറെ സ്നേഹിച്ച ആ വലിയ കലാകാരിയുടെ ഓർമകൾക്ക് മുൻപിൽ ഈ ഗാനസമാഹാരം സമർപ്പിക്കുന്നതായി പഞ്ചമം ക്രീയേഷൻസ് അറിയിച്ചു.
സംഗീത പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ആൽബം ഒക്ടോബർ അവസാനത്തോടെ പഞ്ചമം ക്രീയേഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും .
മേഘ്‌ന മനു
ഇംഗ്ലണ്ടിലെ യുവ ഗായികയും നർത്തകിയുമായ മേഘ്‌ന ,ബ്രിസ്റ്റോൾ നഗരത്തിലെ സ് കൂൾ വിദ്യാർത്ഥിനി ആണ് . ഒട്ടനവധി വേദികളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള മേഘ്‌നയുടെ ആദ്യത്തെ മ്യൂസിക് ആൽബം ആണ് “പ്രണയ സൗഗന്ധികങ്ങൾ ” . കലാകാരനായ മനു വാസു പണിക്കരു ടെയും നിഷയുടെയും മകളായ മേഘ്‌ന സംഗീതം അഭ്യസിക്കുന്നത് ശ്രീ ജോസ് ജെയിംസ് (സണ്ണി) , ഗാനഭൂഷണം അനു മനോജ് (ദുബായ് )എന്നിവരിൽ നിന്നാണ് . യുകെയിലെ അറിയപ്പെടുന്ന ഗായികയായ ജിനു പണിക്കരുടെ സഹോദരന്റെ മകളാണ് മേഘ്‌ന മനു . ശാസ്ത്രീയ സംഗീതത്തോടൊപ്പം വെസ്റ്റേൺ ക്ലാസ്സിക്കലും , പ്രശസ്ത നർത്തകി ശ്രീമതി തുർഖാ സതീഷിന്റെ കീഴിൽ നൃത്തവും അഭ്യസിക്കുന്നുണ്ട് ഈ കലാകാരി.
Leave a Reply