ലണ്ടന്‍: പൂച്ചകളില്‍ കണ്ടുവരുന്ന ഒരുതരം പരാദം മനുഷ്യ സ്വഭാവത്തെ സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ഇവ ബാധിച്ച ചിമ്പാന്‍സികളില്‍ പേടി ഇല്ലാതായാതായി നേരത്തെ കണ്ടെത്തിയിരുന്നു. ചിീമ്പാന്‍സികള്‍ക്ക് പുലികളോടുള്ള പേടി ഈ പാരദം ബാധഇച്ചതോടെ ഇല്ലാതായെന്നാണ് കണ്ടെത്തിയത്. ബ്രിട്ടനില്‍ ഈ പരാദങ്ങള്‍ നിത്യവും ആയിരത്തോളം പേരെ ബാധിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എലികളിലേക്ക് ഈ പരാദ ബാധയുണ്ടായപ്പോള്‍ അവയ്ക്ക് പൂച്ചയോടുളള പേടി കുറഞ്ഞതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ടോക്‌സോപ്ലാസ്മ ഗോണ്‍ഡി എന്ന ഈ പരാദം മനുഷ്യനെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് മനുഷ്യനില്‍ ചില മാനസിക അസ്വസ്ഥകളും ഉണ്ടാക്കുന്നു. സ്വയം നാശമുണ്ടാക്കാനും ആത്മഹത്യാ ചിന്തകള്‍ക്കും മറ്റും ഇത് കാരണമാകുന്നു. ഷീസോഫ്രീനിയ പോലുളള മാനസികരോഗങ്ങള്‍ക്കും ഇത് വഴി വച്ചേക്കാം. പരാദബാധയുളളതും ഇല്ലാത്തതുമായ മുപ്പത്തിമൂന്ന് ചിമ്പാന്‍സികളിലാണ് പുതിയ പഠനം നടത്തിയത്. അണുബാധയുണ്ടായ ചിമ്പാന്‍സികള്‍ പുലിയുടെ മൂത്രത്തിന്റെ മണം തേടി നടക്കുന്നതായി നിരീക്ഷിക്കപ്പെട്ടു. എന്നാല്‍ പുലിയുടെ മണം കേള്‍ക്കുന്ന മാത്രയില്‍ തന്നെ മറ്റുളളവ ഭയപ്പെടുന്നതായും ഗവേഷകര്‍ പറയുന്നു.
ഈ പരാദങ്ങള്‍ രക്തചംക്രമണ വ്യവസ്ഥ വഴി തലച്ചോറിലെത്തുന്നു. അതേസമയം കടുവയുടെയോ സിംഹത്തിന്റെയോ മൂത്രത്തോട് ഇവ ഈ പ്രതികരണം നടത്തുന്നില്ലെന്നും നിരീക്ഷിക്കപ്പെട്ടു. ഇവ ചിമ്പാന്‍സികളെ ഭക്ഷിക്കുന്ന മൃഗങ്ങളല്ലാത്തതാണ് അതിന് കാരണമെന്നും ഗവേഷകര്‍ പറയുന്നു. ഇരയും വേട്ടമൃഗവും തമ്മിലുളള ബന്ധത്തിലാണ് ഈ പരാദങ്ങള്‍ മാറ്റമുണ്ടാക്കുന്നത്.