സീറോ മലബാർ സഭ, ബർമിംഗ്ഹാം റീജിയണിലെ സെന്റ് ബെനഡിക്ട് മിഷൻ, സാൾട്ട്ലി ഇടവകയുടെ പാരിഷ് ഡേയും കാറ്റിക്കിസം ഡേയും സംയുക്തമായി 2026 ഒക്ടോബർ 31, ശനിയാഴ്ച ഭക്തിനിർഭരമായും ആഘോഷപൂർവമായും നടത്തപ്പെടുന്നു.

വിശുദ്ധ ദിവ്യബലിയോടെ ആരംഭിക്കുന്ന ഈ ആഘോഷത്തിൽ എല്ലാ ഫാമിലി യൂണിറ്റുകളുടെയും വിവിധ പരിപാടികളും തുടർന്ന് സമ്മാനദാനവും ഉണ്ടായിരിക്കുന്നതാണ്. ആഘോഷത്തിൽ പങ്കെടുക്കുന്ന എല്ലാ കുടുംബങ്ങൾക്കുമായി ലഘുഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

ഇടവക വികാരി ഫാദർ ഫാൻസോ പത്തിൽ, കൈക്കാരന്മാർ, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ഇടവകയിലെ എല്ലാ കുടുംബങ്ങളെയും സ്നേഹപൂർവം ഈ ആഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എല്ലാവരും കുടുംബസമേതം കൃത്യസമയത്ത് എത്തിച്ചേർന്ന് പ്രാർത്ഥനയോടും സന്തോഷത്തോടും ഐക്യത്തോടും കൂടി ഈ ഇടവക ദിനവും കാറ്റിക്കിസം ദിനവും മനോഹരമാക്കണമെന്ന് സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു.

നമ്മുടെ ഇടവകയുടെ ഐക്യത്തിനും വിശ്വാസജീവിതത്തിന്റെ വളർച്ചയ്ക്കും കുട്ടികളുടെ ആത്മീയ പുരോഗതിക്കും ഈ ദിനം അനുഗ്രഹപ്രദമാകട്ടെയെന്ന് നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.

എല്ലാവരെയും ഒരിക്കൽക്കൂടി ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു!

സ്നേഹപൂർവം,
ഫാദർ ഫാൻസോ പത്തിൽ, കൈക്കാരന്മാർ, കമ്മിറ്റി അംഗങ്ങൾ
സെന്റ് ബെനഡിക്ട് മിഷൻ, സാൾട്ട്ലി, ബർമിംഗ്ഹാം