ന്യൂസ് ഡെസ്ക്, മലയാളം യുകെ

നവംബർ 29-ാം തീയതി ലേബർ എംപി കിം ലീഡ്‌ബീറ്ററിൽ പാർലമെന്റിൽ അവതരിപ്പിച്ച അസിസ്റ്റഡ് ഡൈയിങ്ങ് ബില്ലിന് പാർലമെൻറ് പ്രാഥമിക അംഗീകാരം നൽകി. ചരിത്രപരമായ വോട്ടെടുപ്പിൽ ബില്ലിനെ 330 എംപിമാരാണ് പിന്തുണച്ചത്. 275 പേർ എതിർത്ത് വോട്ട് ചെയ്തു. ഭൂരിപക്ഷം എംപിമാരും പിന്തുണച്ച് വോട്ട് ചെയ്തതോടെ ബിൽ സൂക്ഷ്മ പരിശോധനകൾക്കായി അയക്കപ്പെടും. ഇതിനു മുൻപ് 2015 -ൽ വോൾവർഹാംപ്ടൺ സൗത്ത് വെസ്റ്റിലെ മുൻ ലേബർ എംപിയായ റോബ് മാരിസ്, ദയാവധം നിയമവിധേയമാക്കാനുള്ള ഒരു ശ്രമം പാർലമെന്റിൽ നടത്തിയിരുന്നു. എന്നാൽ അന്ന് 118 നെതിരെ 330 വോട്ടുകൾക്കാണ് ബിൽ പരാജയപ്പെട്ടത്. എന്നാൽ പിന്നീട് പല രാജ്യങ്ങളിലും ദയാവധം നിയമവിധേയമായത് പുതിയ ബില്ലിന്റെ ചർച്ചയിൽ കാര്യമായി പ്രതിഫലിച്ചു. വിവിധ പാർട്ടികളിൽ നിന്നായി 330 എം പിമാരാണ് ബില്ലിനെ പിൻതുണച്ചത്. 275 പേർ എതിർക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


സ്വകാര്യ ബില്ലായി അവതരിപ്പിക്കപ്പെട്ട സുപ്രധാനമായ ബില്ലിൽ വിവിധ പാർട്ടികളിൽ കടുത്ത അഭിപ്രായ ഭിന്നത രൂപീകരിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ക്യാബിനറ്റിൽ തന്നെ ഒരു കൂട്ടർ ബില്ലിനെ അനുകൂലിച്ചപ്പോൾ മറ്റൊരു കൂട്ടർ ബില്ലിനെ ശക്തമായി എതിർക്കുകയും ചെയ്തു. പ്രധാനമന്ത്രി കെയർ സ്റ്റാർമറും ചാൻസലർ റേച്ചൽ റീവ്സും ബില്ലിനെ പിൻതുണച്ചപ്പോൾ മറ്റ് ക്യാബിനറ്റ് അംഗങ്ങളായ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമൂദ് എന്നിവർ ബില്ലിനെതിരെ വോട്ട് ചെയ്തു. 2015 -ൽ ഡൈയിങ് ബില്ല് ആദ്യമായി അവതരിപ്പിച്ച വോൾവർഹാംപ്ടൺ സൗത്ത് വെസ്റ്റിലെ മുൻ ലേബർ എംപിയായ റോബ് മാരിസ് നവംബർ 29-ാം തീയതി നടന്ന ചരിത്രപരമായ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ പാർലമെന്റിൽ എത്തിയിരുന്നു. 2017 -ൽ എം പി സ്ഥാനം ഒഴിഞ്ഞതിനു ശേഷം ആദ്യമായാണ് അദ്ദേഹം പാർലമെന്റിൽ എത്തിയത്. ബില്ലിനെ അനുകൂലിക്കും എന്നു കരുതിയ പലരും അതിനായി മുന്നോട്ടുവന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.


എന്നാൽ അസിസ്റ്റഡ് ഡൈയിങ്ങ് ബിൽ നിയമമാകുന്നതിന് മുമ്പ് ഇംഗ്ലണ്ടിലെ പാലിയേറ്റീവ് കെയർ മികച്ചതാക്കണമെന്ന അഭിപ്രായം ശക്തമായി ഉയർന്നു വന്നിട്ടുണ്ട്. സർക്കാർ ഫണ്ടിന്റെ അഭാവമാണ് പ്രധാന തടസ്സമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ദയാവധത്തെ കുറിച്ച് നടക്കുന്ന ചർച്ചകളിൽ എൻഎച്ച്എസും കടന്നു വന്നു. എൻഎച്ച്എസ്സിന്റെ പരിചരണം തൃപ്തികരമായി ലഭിക്കാതിരിക്കുന്ന മാരകരോഗമുള്ളവർ ദയാവധം തിരഞ്ഞെടുത്തേക്കാമെന്നാണ് ഒരു എംപിയായ അൻ്റോണിയ ബാൻസ് പറഞ്ഞു. പാലിയേറ്റീവ് പരിചരണത്തിലും അപകടകരമായ പ്രവണതകൾ ഉടലെടുക്കാം എന്ന് പലരും ചൂണ്ടി കാണിക്കുന്നുണ്ട്.