കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ.മുനീറിൻ്റെ 49 ലക്ഷം രൂപയുടെ വായ്പ പാർട്ടി നേതൃത്വം അടച്ച് തീർത്തു. കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിലെ ബാധ്യത ലീഗിന്റെ അക്കൗണ്ടിൽ നിന്നാണ് തീർപ്പാക്കിയത്. വായ്പ മുടങ്ങിയതിനെ തുടർന്ന് മുനീറിന്റെ വീടിന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.
പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും മുനീറുമായി ബന്ധപ്പെട്ട് ഇടപെട്ടതോടെയാണ് നടപടി വേഗത്തിലായത്. മാർച്ച് 31നകം തുക അടച്ചില്ലെങ്കിൽ ജപ്തി നടപടികളിലേക്ക് കടക്കുമെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് പാർട്ടി നേതൃത്വം നേരിട്ട് ഇടപെട്ട് തുക അടച്ചത്.
നടക്കാവിലെ ‘ക്രെസെന്റ് ഹൗസ്’ എന്ന വീടിനാണ് ജപ്തി ഭീഷണി ഉണ്ടായിരുന്നത്. മുൻ മുഖ്യമന്ത്രിയായ സി. എച്ച്. മുഹമ്മദ് കോയ പണിത ഈ വീട് പിന്നീട് മുനീർ പുതുക്കി പണിതതാണ്. ലീഗിന്റെ നിരവധി നിർണായക തീരുമാനങ്ങൾക്കും വേദിയായ ഈ വീടിനെ രക്ഷിക്കാൻ മുൻപ് പോലെ തന്നെ ഇത്തവണയും പാർട്ടി തന്നെ ഇടപെട്ടു.











Leave a Reply