ടാന്‍സാനിയയില്‍ യാത്രാ വിമാനം തടാകത്തില്‍ തകര്‍ന്ന് വീണൂ. ടാന്‍സാനിയയിലെ വടക്ക് പടിഞ്ഞാറന്‍ പട്ടണമായ ബുക്കോബയ്ക്ക് സമീപമാണ് അപകടം. വിമാനത്തിലുണ്ടായിരുന്ന 43 പേരില്‍ 26 പേരെ രക്ഷിതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തെ മത്സ്യതൊഴിലാളികളും രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തിൽനിന്ന് 100 കിലോമീറ്റർ അകലെയായിരുന്നു അപകടം. 39 യാത്രക്കാരും രണ്ട് പൈലറ്റും രണ്ട് ക്രൂ അംഗങ്ങളും ഉൾപ്പെടെ 43 പേർ വിമാനത്തിൽ ഉള്ളതായി റീജിയനൽ കമ്മിഷണർ ആർബർട്ട് ചാലമില പറഞ്ഞു.
ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിലാണ് വിമാനം തകർന്നു വീണത്. കാലാവസ്ഥ മോശമായതാണ് അപകടത്തിനു കാരണമായതെന്നു കഗേര പ്രവിശ്യയിലെ പൊലീസ് കമാൻഡർ വില്യം വാംപഗലെ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
തീരദേശ നഗരമായ ദാർ എസ് സലാമിൽ നിന്ന് വന്ന വിമാനമാണ് തകർന്നതെന്ന് ടാൻസാനിയൻ എയർലൈൻ കമ്പനി പ്രിസിഷൻ എയർ പറഞ്ഞു. വിമാനം ഏകദേശം 100 മീറ്റർ മധ്യത്തെത്തിയപ്പോൾ എഞ്ചിൻ പ്രശ്നങ്ങൾ അനുഭവപ്പെടുകയും അതോടൊപ്പം മോശം കാലാവസ്ഥ നേരിടുകയും ചെയ്തു. തുടർന്ന് മഴ പെയ്യുകയും വിമാനം തകർന്ന് തടാകത്തിലേക്ക് വീഴുകയുമായിരുന്നു.
Leave a Reply