ന്യൂഡല്‍ഹി: ചലച്ചിത്ര താരം രജനികാന്തിനും ജീവനകലാ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭൂഷണണ്‍ അവാര്‍ഡ്. യാമിനി കൃഷ്ണമൂര്‍ത്തി, ഗിരിജാ ദേവി, റാമോജി റാവു, ഡോ. വിശ്വനാഥന്‍ ശാന്ത, ജഗ്‌മോഹന്‍, ഡോ. വസുദേസ് കല്‍കുര്‍തെ ആത്രെ, അവിനാശ് ദീക്ഷിത് ധീരുഭായ് അംബാനി (മരണാനന്തരം) എന്നിവരും പത്മവിഭൂഷന് അര്‍ഹരായി.
ടെന്നീസ് താരം സാനിയ മിര്‍സ, ബാറ്റ്മിന്‍ഡന്‍ താരം സൈന നെഹ്‌വാള്‍, അനുപം ഖേര്‍, ഉദിത് നാരായണന്‍ ഝാ, റാം വി. സുതര്‍, ഹെയ്‌സ്‌നാം കാന്‍ഹൈലാല്‍, മുന്‍ സിഎജി വിനോദ് റായ്, യാര്‍ലഗദ്ധ ലക്ഷ്മി പ്രസാദ്, രാമാനുജ താത്തചാര്യ, ഡോ.ബര്‍ജിന്ദര്‍ സിങ് ഹാംദാര്‍ദ്, പ്രഫ.ഡോ.നാഗേശ്വര്‍ റെഡ്ഢി, സ്വാമി തേജോമയാനന്ദ എന്നിവര്‍ക്കാണ് പത്മഭൂഷന്‍ അവാര്‍ഡ്. സാനിയയെ രാജ്യം അര്‍ജുന അവാര്‍ഡും ഖേല്‍രത്‌ന പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചിരുന്നു
അമ്പെയ്ത്തുതാരം ദീപിക കുമാരി, മുതിർന്ന അഭിഭാഷകൻ ഉജ്ജ്വൽ നിഗം, അഭിനേതാക്കളായ അജയ് ദേവ്ഗൺ, പ്രിയങ്ക ചോപ്ര, ബാഹുബലിയുടെ സംവിധായകൻ എസ്.എസ് രാജമൗലി, ഭോജ്പൂരി ഗായിക മാലിനി അശ്വതി എന്നിവരാണ് പത്മശ്രി ലഭിച്ചവരില്‍ പ്രമുഖര്‍.