WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2 വർഷത്തിനിടയിൽ ആയിരത്തിലധികം കുടുംബങ്ങൾ കുട്ടനാട്ടിൽ നിന്നും പാലായനം ചെയ്തുവെന്ന് എഴുത്തുകാരൻ സക്കറിയ.  2018 ന് ശേഷം കുട്ടനാട്ടീലെ 14 വില്ലേജുകളിൽ 12 ൽ നിന്നും പ്രതീ വർഷം 25 മുതൽ 50 വരെ കുടുംബങ്ങൾ സ്ഥീരമായി മാറി താമസിക്കുന്നുവെന്നും സക്കറിയ ഫെയ്സ് ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. പലായനം ചെയ്യുന്ന കുട്ടനാടൻ ജനത എന്ന തലക്കെട്ടോടു കൂടിയാണ് കുറിപ്പ് ആരംഭിക്കുന്നത്.
ഈ പലായനങ്ങൾക്ക് അറുതി വരുത്താൻ ആയില്ലെങ്കിൽ വരും നാളുകളിൽ കുട്ടനാട് ഒരു ചരിത്ര ഭൂമി മാത്രമായി മാറും.കഴിഞ്ഞ നൂറ്റാണ്ടിലെ കുട്ടനാടിന്റെ മഹിമപാടാൻ ചരിത്ര പുസ്തക താളുകളിൽ പാണൻമാരെ ഒരുക്കി നിർത്തേണ്ടി വരുമെന്നും കുറിപ്പിൽ ഓർമിപ്പിക്കുന്നു.
പോൾ സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം;
ആരുടെ പോസ്റ്റ് എന്നറിയില്ല. വി ശശികുമാർ അയച്ചു തന്നത്. വളരെ പ്രധാന പെട്ട കാര്യങ്ങളാണ് ഇതിൽ പറയുന്നത് എന്ന് തോന്നി.
പലായനം ചെയ്യുന്ന കുട്ടനാടൻ ജനത.
2018 ആഗസ്റ്റ് മാസത്തിൽ കുട്ടനാട്ടീൽ നിന്ന് ഒരു കൂട്ട പലായനം നടന്നു, സമീപ ജീല്ല കളിലേയ്ക്ക്.ആഴ്ചകൾക്ക് ശേഷം അവർ തിരികെ എത്തീ. എന്നാൽ അത് ഒരു തുടക്കം മാത്രമായിരുന്നു. സ്ഥിരമായും, താത്കാലികമായും കുട്ടനാട്ടീൽ നിന്ന് സമീപനാടുകളിലേയ്ക്ക് ആളുകൾ താമസം മാറ്റി.
പ്രാഥമിക വിലയിരുത്തലിൽ 2018 ന് ശേഷം കുട്ടനാട്ടീലെ 14 വില്ലേജുകളിൽ 12 ൽ നിന്നും പ്രതീ വർഷം 25 മുതൽ 50 വരെ കുടുംബങ്ങൾ സ്ഥീരമായി മാറി താമസിക്കുന്നു.
കഴിഞ്ഞ 2 വർഷത്തിനിടയിൽ ആയിരത്തിലധികം കുടുംബങ്ങളാണ് അന്യ സ്ഥലം തേടി പോയത്. കൂടുതൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് കൂടുതൽ കുടുംബങ്ങൾ മാറി.
ഇപ്പോൾ ഈ പലായനങ്ങൾ വലിയ പ്രശ്നമല്ല എന്ന് തോന്നിയേക്കാം, എന്നാൽ ഭാവിയിൽ ഇത് കുട്ടനാടിന്റെ നിലനില്പിനേയും, ഭൂമി ശാസ്ത്രപരവും, കാർഷികവും, സാമുദായികവുമായ സംതുലിതാവസ്ഥയിൽ പല മാറ്റങ്ങളും വരുത്താം.
ജൈവവൈവിധ്യങ്ങൾ നിറഞ്ഞ ഭൂപ്രദേശം ഇപ്പോൾ കൃഷിക്കും മത്സൃ ബന്ധmത്തിന്നുമായി ഉപയോഗിച്ചു വരുന്നു.
ഈ പ്രകൃതിയെ സ്നേഹിച്ച് ഇവിടെ ജനിച്ച് വളർന്നവർ ഇവിടം വിട്ടു പോകേണ്ടി വന്നാൽ അത് ഈ നാടിന്റെ പ്രകൃതിയുടേയും കുട്ടനാടൻ സ്നേഹ സംസ്കാരത്തിന്റെയും തകർച്ചയ്ക്ക് കാരണമാകും.ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരു കുടുംബം പോലെ കഴിയുന്ന ഒരു പ്രത്യേക ഭൂപ്രദേശമാണിത്.
ഒരു പലായനം ഒരു സംസ്കൃതിയുടെ വിലാപത്തിന് കാരണമാകാതെ കാക്കാൻ ഉത്തരവാദിത്വപ്പെട്ടവർക്ക് ആകണം.
മൂന്ന് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന 1100 ച.കി.മി വിസ്തൃതിയുള്ള പ്രദേശമാണ് കുട്ടനാട് എന്ന് കണക്കാക്കപ്പെടുന്നത്.അതിൽ 289ച.കി.മി.വീസ് തൃതി വരുന്ന പ്രദേശമാണ് കുട്ടനാട് താലൂക്കായി രൂപപ്പെടുത്തിയിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2 മുതൽ 10 അടി വരെ താഴ്ന്ന പ്രദേശങ്ങളാണ് ദൂരീ പക്ഷവും.14 വില്ലേജുകളായും 2 വികസന ബ്ലോക്കുകളായും തിരിച്ചിരിക്കുന്ന കുട്ടനാട്ടിലെ ജനസംഖ്യ 2011 ലെ കണക്ക് പ്രകാരം 193007( ഒരു ലക്ഷത്തി തൊണ്ണൂറ്റി മുവായിരത്തി ഏഴ്) ആയിരുന്നു. കുടുംബങ്ങളുടെ എണ്ണം 47416 ഉം. അതിൽ നിന്നാണ് ഏകദേശം 2 ശതമാനത്തിലധികം കുടുംബങ്ങൾ(ഏകദേശം 5000 ആളുകൾ) പലായനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇനിയും പ്രളയങ്ങൾ വന്നാൽ പലായനങ്ങളുടെ എണ്ണവും വ്യാപ്തിയും വർദ്ധിക്കും എന്നതിൽ തർക്കമില്ല
ഈ പലായനത്തിന് കാരണങ്ങൾ പലതാണ്.
മനുഷ്യൻ എവിടെ ജീവിച്ചാലും സ്വന്തം ജീവനും സ്വത്തിനും സംരക്ഷണം നല്കണം എന്ന് ആഗ്രഹിക്കും, അത് അവന്റെ അംഗികരിക്കപ്പെട്ട അവകാശം ആണ്. എപ്പോഴാണോ തന്റേയും കുടുംബത്തിന്റേയും, ജീവനും സ്വത്തിനും ഭീഷണി ഉണ്ട്, അപകടമുണ്ട് എന്ന് തോന്നുന്നത് അപ്പോൾ അവൻ കുറച്ച് നഷ്ടങ്ങൾ സഹിച്ചാണെങ്കിലും ജീവനും സ്വത്തും നിലനിർത്താൻ പരിശ്രമിക്കുക. ആ പരിശ്രമത്തിന്റെ അവസാന പ്രകൃയയാണ് പലായനം.
ലോക ചരിത്രത്തിലും, ഇപ്പോൾ നടക്കുന്ന പല കുടിയേറ്റങ്ങളും, പലായനങ്ങളും പരിശോധിച്ച് നോക്കിയാൽ അത് മനസ്സിലാവും. അതിന്റെ ഒരു ചെറു പതിപ്പാണ് ഇപ്പോൾ കുട്ടനാട്ടിൽ നടക്കുന്നത്.
ഇടവിട്ടുള്ള ജലപ്രളയങ്ങൾ _
വെള്ളപ്പൊക്കങ്ങൾ കുട്ടനാടൻ ജനതക്ക് ഒരു പുതിയ അനുഭമല്ല.
മുൻ കാലത്തെല്ലാം ആണ്ട് വട്ടത്തിലെ കാലവർഷകാലത്ത് കുട്ടനാട്ടുകാർക്ക് വെള്ളപ്പൊക്കം ഒരു അനുഭവമായിരുന്നു.
കൃഷിയിടങ്ങൾ സമ്പുഷ്ടമാക്കി കയറിയിnങ്ങി പോയിരുന്ന വെള്ളപ്പൊക്കം അടുത്ത പുഞ്ചകൃഷിക്കുള്ള വളക്കൂറുള്ള എക്കൽ കൃഷിയിടങ്ങളിൽ എത്തിച്ചിരുന്നു.
വെള്ളപ്പൊക്കത്തെ അവർ അനുഗ്രഹമായി കണ്ടിരുന്നു.
എന്നാൽ ഇപ്പോൾ തോടുകളും,പുഴകളും, തടാകങ്ങളും വെള്ളത്തെ ഉൾക്കൊള്ളാനാവാത്ത വിധം മണ്ണും ചെളിയും നിറഞ്ഞ് കിടക്കുന്നു.
രണ്ട് ദിവസം നാട്ടിലോമലനാട്ടിലോ തുടർച്ചയായി മഴ പെയ്താൽ കുട്ടനാട്ടിൽ വെള്ളപ്പൊക്കമാണ്. ആ മഴ ഒരാഴ്ച പെയ്താൽ നാട്ടിൽ പ്രളയം ആകും. അതു കൂടാതെ തന്നെ പാടശേഖരത്തിലെ ബണ്ടുകളിലും തുരുത്തകളിലും താമസിക്കുന്നവർക്ക് മടവീഴ്ച മൂലമുള്ള ആണ്ടുവട്ടം മുഴുവൻ നീണ്ടു നില്ക്കുന്ന വെള്ളക്കെട്ടും.
റോഡുകളും പാലങ്ങളും വന്നു യാത്രാ സൗകര്യം കുറഞ്ഞു _
റോഡുകളും പാലങ്ങളും വന്ന് യാത്രാ സൗകര്യം കൂടി.എന്നാൽ അത് മഴക്കാലത്തേയ്ക്കല്ല. മഴപെയ്ത് വെള്ളം പൊങ്ങിയാൽ കരമാർഗവും, ജലമാർഗവും കുട്ടനാട്ടുകാരന് കരപറ്റാൻ ആവാത്ത അവസ്ഥയാണ്.
ഇങ്ങനെയുള്ള സാഹചര്യത്തിൽ ജീവൻ വച്ച് പന്താടാൻ ഒരാൾക്കും കഴിയില്ല. അതിനാൽ മാനത്ത് മഴക്കാർ കാണുമ്പോഴെ കരപറ്റാൻ ആരും ശ്രമിക്കും.പലായനം അവിടെ ധ്രുതഗതിയാവുന്നു.
താളം തെറ്റിയ കൃഷി _
തണ്ണീർമുക്കം ബണ്ട് നിർമ്മിക്കുന്നതിന് മുൻപ് കുട്ടനാട്ടിൽ നിലവിലിരുന്ന പുഞ്ചകൃഷി ഫെബ്രുവരിയോടെ വിളവ് എടുത്തിരുന്നു.എന്നാൽ ഇപ്പോൾ അത് മെയ് മാസം വരെ നീണ്ടു.അത് വേനൽ മഴയിലും കുട്ടനാട്ടീൽ വെള്ളപ്പൊക്കത്തിന് കാരണമാക്കി.
കൃഷിയിടത്തിലെ അശാസ്ത്രീയ രാസവള, കീടനാശിനി പ്രയോഗങ്ങൾ ക്യാൻസർ പോലുള്ള രോഗങ്ങൾ കുട്ടനാട്ടിൽ വ്യാപകമാക്കി. അടുത്ത തലമുറയെങ്കിലും ഇതിൽ ബുദ്ധിമുട്ടാതിരിക്കാൻ വേണ്ടിയും പലരും പലായനം ചെയ്തു.
കുടിവെള്ള ദൗർലദ്യം _
വെള്ളത്താൽ ചുറ്റപ്പെട്ട നാടാണ് കുട്ടനാട് എന്നാൽ മഴക്കാലത്തും വേനൽക്കാലത്തും കുടിവെള്ളം കിട്ടാക്കനി തന്നെ..
ചെമ്മണ്ണ് നിക്ഷേപം _
അശാസ്ത്രീയമായി റോഡ് നിർമ്മാണത്തിന്നും ബണ്ട് നിർമ്മാണത്തിന്നുമായി കൊണ്ടുവന്ന ചെമ്മണ്ണും, കരിങ്കല്ലും കുട്ടനാട്ടിലെ മത്സ്യസമ്പത്തിനെനശിപ്പിച്ചതോടൊപ്പം മത്സ്യതൊഴിലാളികളെ ഇവിടെ നിന്ന് പലായനത്തിന് പ്രേരിപ്പിച്ചു.കൂടാതെ ചെമ്മണ്ണിനോടൊപ്പം കുട്ടനാട്ടിൽ വിഷപാമ്പുകളും ക്ഷുദ്രജീവികളും ക്രമരഹിതമായി വർദ്ധിച്ചു.
അവിവാഹിതരുടെ എണ്ണം വർദ്ധിക്കുന്നു __
ഹിന്ദു – ക്രിസ്ത്യൻ വിഭാഗങ്ങളിൽ അവിവാഹിതരുടെ എണ്ണം അടുത്ത കാലത്ത് പൊതുവേ കൂടുതലാണ്. എന്നാൽ അതിന്റെ നിരക്ക് കുട്ടനാട്ടീൽ പതിൻമടങ്ങാണ് എന്ന് കാണാൻ കഴിയും. കുട്ടനാട്ടിലെ ജനസംഖ്യയിൽ 59.64 ശതമാനം ഹിന്ദുക്കളും, 39.34 ശതമാനം ക്രീസ് ത്യാനികളുമാണ്.
കുട്ടനാട്ടിലേയ്ക്ക് പെൺകുട്ടികളെ വിവാഹം ചെയ്ത് അയക്കുവാൻ തയ്യാറാകുന്നവർ ആരും ഇല്ല.എന്നാൽ കുട്ടനാട്ടിൽ നിന്ന് പെൺകുട്ടികളെ വിവാഹം ചെയ്യാന്നും 2018 ലെ പ്രളയത്തിന് ശേഷം പലർക്കും വിമുഖതയാണ്.
ഇതും പലായനത്തിന് ആക്കം കൂട്ടുന്നു. ഒരു വിവാഹം നടക്കണമെങ്കിൽ താത്കാലികമായെങ്കിലും കുട്ടനാട്ടീൽ നിന്ന് മാറേണ്ട ദയനീയ അവസ്ഥയിലാണ് ഇവിടുത്തെ യുവതലമുറ.
ഭൂമി വാങ്ങാനാളില്ല _
കുട്ടനാട്ടിൽ 2018ലെ പ്രളയത്തിന് ശേഷം ഭൂമികച്ചവടം വളരെ താണു.
നടക്കുന്ന കച്ചവടങ്ങൾ തന്നെ മുൻപ് ഉണ്ടായിരുന്ന വിലയുടെ പകുതിപോലും ഇല്ലാതെ.
മറ്റ് നിർവ്വാഹമില്ലാതെ നഷ്ടത്തിൽ ഭൂമി കൈമാറ്റം ചെയ്യുവാൻ നിർബന്ധിതരാവുമ്പോൾ ഈ സമയം മുതലെടുക്കുന്ന ഷൈലോക്കുമാരും പ്രത്യക്ഷപ്പെടുന്നുണ്ട് എന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്.
പലായനങ്ങൾ ഒരിക്കലും സന്തോഷത്തോടെയല്ല. ജനിച്ച് വളർന്ന നാട്ടിൽ നിന്ന് കണ്ണീർ വീഴ്ത്താതെ ഒരാൾക്കും മറ്റൊരിടത്തേയ്ക്ക് പറി നടപ്പെടാൻ കഴിയില്ല. ഹൃദയം നുറുങ്ങി പലായനത്തിനൊരുങ്ങുന്നവർ തീർച്ചയായും ചിന്തിക്കും, വെള്ളം പൊങ്ങിയാൽ രക്ഷപെടാൻ ഒരു വഴി ഉണ്ടായിരുന്നെങ്കിൽ, കുടിവെള്ളം കിട്ടിയിരുന്നെങ്കിൽ, മാറാരോഗങ്ങൾ ഇല്ലായിരുന്നെങ്കിൽ, മക്കൾക്ക് നല്ല ജീവിത പങ്കാളികളെ കണ്ടെത്തി കൊടുക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ ഈ പൊക്കിൾകൊടി ബന്ധം മുറിച്ച്, നല്ല അയൽക്കാരെ വിട്ട് ഒരിക്കലും പലായനം ചെയ്യില്ലായിരുന്നു എന്ന്.
ഈ പലായനങ്ങൾക്ക് അറുതി വരുത്താൻ ആയില്ലെങ്കിൽ വരും നാളുകളിൽ കുട്ടനാട് ഒരു ചരിത്ര ഭൂമി മാത്രമായി മാറും.കഴിഞ്ഞ നൂറ്റാണ്ടിലെ കുട്ടനാടിന്റെ മഹിമപാടാൻ ചരിത്ര പുസ്തക താളുകളിൽ പാണൻമാരെ ഒരുക്കി നിർത്തേണ്ടി വരും.