കൊച്ചി: ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം. രക്തത്തിലെ പഞ്ചസാര കുറഞ്ഞതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മകന്‍ വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ശ്രീനിവാസനെ നാളെ ഡിസ്ചാര്‍ജ് ചെയ്യും. പക്ഷാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്ത.

ചില മാധ്യമങ്ങള്‍ ശ്രീനിവാസന് ഹൃദയാഘാതമുണ്ടായെന്നും വാര്‍ത്ത നല്‍കി. ഇന്ന് ആശുപത്രിയില്‍ കഴിയുമെന്നും നാളെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നതെന്നും വ്യക്തമാക്കുന്ന പോസ്റ്റി്ല്‍ അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നതായും വിനീത് പറഞ്ഞു.

പോസ്റ്റ് വായിക്കാം

ബ്ലഡ് ഷുഗർ ലെവലിൽ ഉണ്ടായ വേരിയേഷൻ കാരണം അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടുവന്നിരുന്നു. ഇന്നൊരു ദിവസം ഇവിടെ തുടർന്ന്, നാളെ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നു അപേക്ഷിക്കുന്നു.
എല്ലാവർക്കും നന്ദി..

https://www.facebook.com/vineeth.sreenivasan.31/posts/10159843817965142