ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന യുകെ മലയാളികളുടെ സഹോദരൻ പൗലോസ് (66) നിര്യാതനായി. പരേതൻ കൊച്ചിൻ ഷിപ്യാർഡിൻെറ അസിസ്റ്റന്റ് മാനേജർ (ഇലെക്ട്രിക്കൽ) ആയിരുന്നു.
ഭാര്യ ഷൂബി പൗലോസ് റിട്ടയേർഡ് സ്‌കൂൾ ഹെഡ് മിസ്ട്രസ് ആണ്. മക്കൾ: ജോസഫ് പൗലോസ്, വർഗീസ് പൗലോസ്. മരുമകൾ: ഗ്രീഷ്‌മ ജോസഫ്. സഹോദരങ്ങൾ: ഫാ. വർഗീസ് പുതുശ്ശേരി, മേരി ബ്ലെസൺ (സ്റ്റോക്ക് ഓൺ ട്രെന്റ്), എൽസി ജോയ് (സ്റ്റോക്ക് ഓൺ ട്രെന്റ്), ഓമന ജോസഫ്, ഡേവിസ് പി പി (സ്റ്റോക്ക് ഓൺ ട്രെന്റ്), ആന്റണി പി പി (കിമ്പോൾട്ടൺ).
മൃത സംസ്കാര ശുശ്രൂഷകൾ ജൂലൈ 13 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളിയിൽ വച്ച് നടത്തപ്പെടും.
പൗലോസ് പി പിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply