ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തെ സംബന്ധിച്ച ചർച്ച പൊടിപൊടിക്കുന്നതിനിടെ പൊട്ടിച്ചിരിപ്പിക്കുന്ന പരാമർശവുമായി പിസി ജോർജ്ജ് വീണ്ടും. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവർ ചർച്ചയിൽ ജനപക്ഷം പാർട്ടി നേതാവ് പിസി ജോർജ്, കെപിസിസി ഉപാധ്യക്ഷൻ ജോസഫ് വാഴയ്ക്കൻ, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജു, കേരള കോൺഗ്രസ് എം നേതാവ് ജോസ് ടോം പുലിക്കുന്നേൽ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

ചർച്ചയ്ക്കിടെ പിസി ജോർജിനെ പേര് എടുത്ത് വിളിച്ച ബന്ധുകൂടിയായ ജോസ് ടോം പുലിക്കുന്നേലിനോട് അമ്മാവാന്ന് വിളിയെടാ, അമ്മാവനെ കേറി ജോർജ് എന്ന് വിളിക്കുന്നോ എന്നായിരുന്നു പിസി ജോർജിന്റെ മറുപടി. ചർച്ചയ്ക്കിടെ ജോസ് കെ മാണിക്കെതിരെ ആരോപണം ഉന്നയിച്ച ജോർജിന് എതിരെ ജോസ് ടോമും എതിരാരോപണം ഉന്നയിച്ചിരുന്നു. ഇതോടെ നീ എന്റെ പെങ്ങളെ മോനല്ലെ നീ ഇതിൽ കൂടുതൽ പറയും എന്നായിരുന്നു ജോർജിന്റെ പ്രതികരണം.

തുടർന്ന് ബന്ധമൊക്കെ നിങ്ങൾക്ക് വീട്ടിൽ ഇവിടെ കേരള കോൺഗ്രസ് എമ്മിന്റെ പ്രതിനിധിയായി ജോസിനെ പിസിയും പിസിയെ തിരിച്ച് ജോസും ബഹുമാനിക്കണമെന്ന് അവതാരകനായ പിജി സുരേഷ്‌കുമാർ ഓർമ്മിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ദിവസമാണ് കേരള കോൺഗ്രസ് എം മുന്നണിമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇനിമുതൽ എൽ.ഡി.എഫിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയ, താൻ യുഡിഎഫിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചെന്ന് പിസി ജോർജ് എംഎൽഎ വ്യക്തമാക്കി. ‘മുന്നണി നേതൃത്വവുമായി ചർച്ചകൾ നടത്തിയിട്ടില്ല. എന്നാൽ ഉടൻ തന്നെ നേരിട്ട് ചർച്ച നടത്തും’, പിസി പറഞ്ഞു.