കരസേനയിൽ എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 22.

കരസേനയിൽ എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 22.
August 17 01:25 2019 Print This Article

കരസേനയുടെ 54–ാമത് ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) കോഴ്‌സിലേക്കും 25–ാമത് ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) വിമൻ കോഴ്‌സിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 22.

എൻജിനീയറിങ് ബിരുദധാരികളായ പുരുഷൻമാർക്കും വനിതകൾക്കുമാണ് ‌അവസരം. 2020 ഏപ്രിലിൽ തുടങ്ങുന്ന ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) കോഴ്‌സിൽ പുരുഷൻമാർക്ക് 175 ഒഴിവുകളുണ്ട്. വനിതകൾക്കു 14 ഒഴിവുകളാണുള്ളത്. അപേക്ഷകർ അവിവാഹിതരായിരിക്കണം. പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കും (നോൺ ടെക്‌നിക്കൽ എൻട്രി) അവസരമുണ്ട്.

യോഗ്യത: പട്ടികയിൽ സൂചിപ്പിച്ച വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദമാണു യോഗ്യത. നിബന്ധനകൾക്കു വിധേയമായി അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ കോഴ്‌സ് തുടങ്ങി 12 ആഴ്‌ചക്കുള്ളിൽ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കായുള്ള നോൺ ടെക്‌നിക്കൽ എൻട്രിക്ക് ഓഫ്‌ലൈനായാണ് അപേക്ഷിക്കേണ്ടത്. ഇതു സംബന്ധിച്ച വിശദമായ നിർദേശങ്ങൾക്കു വെബ്‌സൈറ്റ് കാണുക. ഓരോ കോഴ്‌സിലുമുള്ള ഒഴിവുകളും ഒഴിവുള്ള എൻജിനീയറിങ് വിഭാഗങ്ങളും ഇതോടൊപ്പം പട്ടികയിൽ ചേർത്തിട്ടുണ്ട്. നോൺ ടെക്‌നിക്കൽ എൻട്രിക്ക് ഏതെങ്കിലും ബിരുദമാണു യോഗ്യത.

പ്രായം (2020 ഏപ്രിൽ ഒന്നിന്): എസ്‌എസ്‌സി (ടെക്നിക്കൽ): 20–27 (1993 ഏപ്രിൽ രണ്ടിനും 2000 ഏപ്രിൽ ഒന്നിനും മധ്യേ ജനിച്ചവർ. രണ്ടു തീയതിയും ഉൾപ്പെടെ).

പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കു പ്രായപരിധി 35 വയസാണ്. ഇവർ അപേക്ഷിക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങൾക്കു വെബ്‌സൈറ്റ് കാണുക.

ശാരീരിക യോഗ്യതകൾ: കരസേനാ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നിർദിഷ്‌ട മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ശാരീരികക്ഷമതയുള്ളവരായിരിക്കണം അപേക്ഷകർ.

തിരഞ്ഞെടുപ്പ്: എസ്‌എസ്‌ബി ഇന്റർവ്യൂവിന്റെയും ശാരീരികക്ഷമതാ പരിശോധനയുടെയും വൈദ്യപരിശോധനയുടെയും അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികളെ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. ബെംഗളൂരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ് ഇന്റർവ്യൂ. എസ്‌എസ്‌ബി ഇന്റർവ്യൂ അഞ്ചു ദിവസം നീളും. രണ്ടു ഘട്ടങ്ങളായാണ് ഇന്റർവ്യൂ. ആദ്യഘട്ടത്തിൽ പരാജയപ്പെട്ടാൽ തിരിച്ചയയ്‌ക്കും. ഗ്രൂപ്പ് ടെസ്‌റ്റ്, സൈക്കോളജിക്കൽ ടെസ്‌റ്റ്, ഇന്റർവ്യൂ എന്നിവയുണ്ടാകും. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്കു നിബന്ധനകൾക്കു വിധേയമായി യാത്രാബത്ത നൽകും.

പരിശീലനം: ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) കോഴ്‌സിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവർക്കു ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്‌ച പരിശീലനമുണ്ടാകും. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്സിറ്റി) യോഗ്യത ലഭിക്കും. ലഫ്റ്റനന്റ് റാങ്കിലാകും നിയമനം.

അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. ഓൺലൈനിൽ അപേക്ഷിക്കുന്നതിനുള്ള വിശദമായ നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. വിജയകരമായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ റോൾ നമ്പർ ലഭിക്കും. ഉദ്യോഗാർഥി അപേക്ഷ സേവ് ചെയ്‌ത ശേഷം ഓൺലൈൻ അപേക്ഷയുടെ രണ്ടു പ്രിന്റ് ഔട്ട് എടുക്കണം. ഓൺലൈൻ അപേക്ഷ അയയ്‌ക്കുന്നതിനും വിജ്‌ഞാപനത്തിന്റെ പൂർണരൂപത്തിനും www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് കാണുക.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles