അമേരിക്കയിലെ പിയര്‍ലാന്റിലും ഉയിര്‍പ്പ് തിരുന്നാളിന്റെ ദൃശ്യാവതരണം. വീഡിയോ കാണുക.

അമേരിക്കയിലെ പിയര്‍ലാന്റിലും ഉയിര്‍പ്പ് തിരുന്നാളിന്റെ ദൃശ്യാവതരണം. വീഡിയോ കാണുക.
April 17 22:00 2017 Print This Article

ലോകമെങ്ങും ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിലെ പിയര്‍ലാന്റ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷം തികച്ചും വ്യത്യസ്തത പുലര്‍ത്തുന്നതോടൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു വ്യത്യസ്ഥ അനുഭവമായി മാറി . മലയാളികള്‍ ചെന്നെത്തുന്നിടം മലയാളത്തിന് മുതല്‍ക്കൂട്ടുതന്നെ എന്ന് ഒരിക്കല്‍ക്കൂടി അമേരിക്കന്‍ മലയാളികള്‍ തെളിയിച്ചു. പുതിയ തലമുറയ്ക്കും സഭാ വിശ്വാസത്തെ നേരിട്ടയുവാന്‍ ഉതകുന്ന വിതത്തിലുള്ള കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ

ദൃശ്യാവിഷ്‌ക്കാരം അവിസ്മരണീയമായി. സെന്റ് മേരീസ് ചര്‍ച്ച് കൂദാശ ചെയ്തതിനു ശേഷമുള്ള ആദ്യ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളാണ് ഇന്നലെ ദേവാലയത്തില്‍ നടന്നത്. ശനിയാഴ്ച വൈകിട്ട് റവ. ഫാ. റൂബന്‍ താന്നിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഉയിര്‍പ്പുതിരുന്നാളിന്റ ആഘോഷമായ പാട്ടുകുര്‍ബാന നടന്നു. സുവിശേഷ വായനയ്ക്കു ശേഷം കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്‌കാരവും തുടര്‍ന്ന് അത്യധികം ഭക്തിനിര്‍ഭരമായി കത്തിച്ച മെഴുകുതിരകളുമേന്തിയ പ്രദക്ഷിണവും നടന്നു. തുടര്‍ന്ന് റവ.ഫാ. റൂബന്‍ വിശ്വാസികള്‍ക്ക് ഉയിര്‍പ്പ് തിരുന്നാള്‍ സന്ദേശം നല്‍കി. ഇടവകയുടെ കീഴിലുള്ള പാസഡീന, പിയര്‍ലാന്റ് പര്‍ക്വെ , ഷാഡോക്രിക്, സണ്‍റൈസ്, ആഷ്‌ലി പോയിന്റ്, ക്ലിയര്‍ ലേക്ക്, ലീഗ് സിറ്റി എന്നീ വാര്‍ഡുകളില്‍ നിന്നുമായി 500ല്‍ പരം വിശ്വാസികള്‍ ഉയിര്‍പ്പുതിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ആഘോഷമായ സ്‌നേഹവിരുന്നോടെ ഉയിര്‍പ്പ് തിരുന്നാളിന്റെ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു. ട്രസ്റ്റിമാരായ ഫ്‌ളമിംഗ് ജോര്‍ജ്ജ്, അഭിലാഷ് ഫ്രാന്‍സീസ്, ജെയിംസ് ഗ്രിഗറി, ടോണി ഫിലിപ്പ് എന്നിവര്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളുടെ നടത്തിപ്പിന് നേതൃത്വം നല്‍കി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles