കൊച്ചി: വിവാദമായ ‘ദ കേരള സ്റ്റോറി 2’ സിനിമയ്ക്ക് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജിക്കാരൻ. കേരളത്തെ വർഗീയതയുടെയും മതപരിവർത്തനത്തിന്റെയും നാടായി ചിത്രീകരിക്കാനാണ് സിനിമ ശ്രമിക്കുന്നതെന്നതാണ് ഹർജിയിലെ പ്രധാന ആരോപണം.

ഇന്നലെ ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച്, സിനിമയുടെ പേരിൽ കേരളം ഉൾപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഉയർന്ന ആശങ്കകൾ അവഗണിക്കാനാവില്ലെന്ന് വ്യക്തമാക്കി. ചിത്രത്തിന്റെ ഉള്ളടക്കം മനസ്സിലാക്കുന്നതിനായി സിനിമ കാണാമെന്നും കോടതി നിരീക്ഷിച്ചു. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന അവകാശവാദം സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളം മതേതര സ്വഭാവമുള്ള സംസ്ഥാനമാണെന്നും വിവിധ സമുദായങ്ങൾ സഹവർത്തിത്വത്തോടെ ജീവിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ആവശ്യമായാൽ ട്രെയിലർ പിൻവലിക്കാമെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചതായും സൂചനയുണ്ട്.