മലയാളികളുടെ സൗന്ദര്യ സങ്കല്പത്തെ പൊളിച്ചെഴുതുകയാണ് ഇന്ദുജ പ്രകാശ്; പച്ചക്കറിയിൽ നിറച്ച ഫോട്ടോഷൂട്ട്..! വലുപ്പം ഒരു പ്രശ്‌നമല്ല…..

മലയാളികളുടെ സൗന്ദര്യ സങ്കല്പത്തെ പൊളിച്ചെഴുതുകയാണ് ഇന്ദുജ പ്രകാശ്; പച്ചക്കറിയിൽ നിറച്ച ഫോട്ടോഷൂട്ട്..! വലുപ്പം ഒരു പ്രശ്‌നമല്ല…..
November 21 03:05 2020 Print This Article

വെളുത്ത നിറമുള്ള മെലിഞ്ഞ പെൺകുട്ടികളെയാണ് സാധാരണ മലയാളികൾ സുന്ദരികൾ എന്ന് വിളിക്കുന്നത്. മലയാളികളുടെ സൗന്ദര്യ സങ്കല്പത്തെ പൊളിച്ചെഴുതുകയാണ് ഇന്ദുജ പ്രകാശ് എന്ന മോഡൽ. താൻ മോഡലിംഗ് രംഗത്തേക്ക് വന്നത് കറുത്തവർക്കും തടിയുള്ളവർക്കും പ്രചോദനം നൽകാൻ വേണ്ടി ആണെന്ന് ഇന്ദുജ പറയുന്നു. വലുപ്പം ഒരു പ്രശ്‌നമല്ല എന്ന തലവാചകത്തോടെ പങ്കുവെച്ച ചിത്രം പകർത്തിയത് പ്രശസ്ത ഫോട്ടോഗ്രാഫർ ശിവപ്രസാദാണ്. പ്രശസ്‌ത മോഡൽസായ ഗൗരി സിജി മാത്യൂസ്, ഇന്ദുജ എന്നിവരാണ് ഈ ഫോട്ടോഷൂട്ടിന്റെ ആശയത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഗൗരി, ഇന്ദുജ, ഷൈബു, ആദർശ് കെ മോഹൻദാസ് എന്നിവരാണ് ഫോട്ടോഷൂട്ടിൽ മോഡലുകളായി എത്തിയിരിക്കുന്നതും. പ്രണയം എന്നത് നിറമോ ലിംഗഭേദമോ അതിര് തീര്‍പ്പിക്കുന്ന ഒന്നല്ല എന്ന തീമിൽ മഹാദേവൻ തമ്പി ഒരുക്കിയ ഫോട്ടോഷൂട്ടിലൂടെയും പ്രശസ്തയാണ് ഗൗരി. വേട്ടക്കാരിയുടെ വേഷത്തിലാണ് ഇന്ദുജ എത്തുന്നത്. അരുവിയുടെ വക്കിൽ ഇരിക്കുന്നതാണ് ചിത്രം. പച്ചക്കറിയിൽ നിറച്ച ഫോട്ടോഷൂട്ടാണ് അത്.

ഇന്ദുജയുടെ വാക്കുകൾ:

139 കിലോ ആയിരുന്നു മുൻപ് എന്റെ ഭാരം. അന്നേരം ചെറിയ അപകർഷതാ ബോധമൊക്കെ തലപൊക്കിയിട്ടുണ്ട്. ഇന്ന് 108 കിലോയിൽ എത്തി നിൽക്കുമ്പോൾ തടി എന്റെ സ്വപ്‌നങ്ങൾക്ക് തടസമാകുന്നില്ല. ആ ചിത്രങ്ങളിൽ നിങ്ങൾ കാണുന്നത് എന്റെ മനസാണ്. തടിച്ച ശരീരങ്ങളെ കോമാളിയായി കാണുന്നവർ ചിലപ്പോൾ അതു കണ്ടുവെന്നു വരില്ല. 108 കിലോ ശരീരഭാരവും വച്ച് ഉടുമ്പൻ ചോലയിലെ കുന്നും മലയും ചെരിവും താണ്ടി ഞാനെത്തിയത് എന്റെ ആഗ്രഹങ്ങൾക്കും സ്വപ്‌നങ്ങൾക്കും വേണ്ടിയാണ്. എന്നെ അവിടെ എത്തിച്ചതും അതേ മനസാണ്.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles