സി. ഗ്രേസ് മേരി

പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹങ്ങള്‍ തേടി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍(smbcr) ക്രമീകരിച്ചിരിക്കുന്ന ഫാത്തിമ തീര്‍ത്ഥാടനം ഓഗസ്റ്റ് 19ന് ലണ്ടനില്‍ ആരംഭിച്ച് 22ന് വൈകുന്നേരം തിരിച്ചെത്തും.

ഞാന്‍ ജപമാലരാജ്ഞിയാണ് എന്നു പറഞ്ഞാണ് പരിശുദ്ധ അമ്മ ഇടയകുട്ടികളായ ഫ്രാന്‍സിസ്, ജസീന്ത, ലൂസി എന്നിവര്‍ക്ക് ലോകസമാധാനത്തിന്റെ സന്ദേശം നല്‍കിയത്. ആ ജപമാല രാജ്ഞിയുടെ അനുഗ്രഹാശ്ശിസുകള്‍ നിറഞ്ഞ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനും ഭക്തി സാന്ദ്രമായ ജപമാല പ്രദക്ഷിണത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനുമുള്ള ഒരവസരമാണിത്.

ബഹുമാനപ്പെട്ട ഫാ. ടോണി പഴയകുളം സിഎസ്ടി ആത്മീയ നേതൃത്വം നല്‍കി നയിക്കുന്ന ഈ തീര്‍ത്ഥാടനത്തില്‍ ജപമാല രാജ്ഞിയുടെ ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പണം മെഴുകുതിരി പ്രദക്ഷിണം, കുരിശിന്റെ വഴി, ഫ്രാന്‍സിസ്‌കോ, ജസീന്താ, ലൂസി എന്നിവരുടെ ഭവന സന്ദര്‍ശനം, നസ്രീല്‍, ലിസ്ബണിലെ വി. അന്തോണീസിന്റെ പള്ളിയില്‍ ബലിഅര്‍പ്പണം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എത്ര കണ്ടാലും മതിവരാത്ത ഫാത്തിമാ സവിധം സന്ദര്‍ശനം ആത്മീയ ഉണര്‍വിന്റെ അവസരമായി കണ്ട് പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2017ല്‍ രൂപത സംഘടിപ്പിച്ച ഫാത്തിമ തീര്‍ത്ഥാടനവും, 2018ല്‍ സംഘടിപ്പിച്ച വിശുദ്ധനാട് തീര്‍ത്ഥാടനവും കഴിഞ്ഞ 12 വര്‍ഷങ്ങളായി ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും വിനോദ സഞ്ചാരങ്ങളും തീര്‍ത്ഥാടനങ്ങളും വളരെ വിജയകരമായി നടത്തിവരുമെന്ന ആഷിന്‍ സിറ്റി ടൂര്‍ ആന്റ് ട്രാവല്‍സാണ് ഈ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്നത്. വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ സന്ദര്‍ശനം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള പാക്കേജാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ തീര്‍ത്ഥാടനത്തില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്ന റീജയന് പുറത്തും അകത്തുമുള്ളവര്‍ റീജിയണല്‍ കൈക്കാരന്മാരായ ഫിലിപ്പ് കണ്ടോത്തിനെയോ റോയി സെബാസ്റ്റ്യനെയോ അടുക്കല്‍ ജൂണ്‍ 15ന് മുന്‍പായി പേര് നല്‍കേണ്ടതാണ്.

റവ. ഫാ. പോള്‍ വെട്ടിക്കാട്.
ഡയറക്ടര്‍ SMBCR

Contact

Mr. Philp Kandoth: 07703063836
Mr. Roy Sebastian: 07862701046