ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ലിവർപൂൾ നഗരത്തിൽ പാർക്കുന്ന എല്ലാവർക്കും ഇനി കോവിഡ് പരിശോധന. ഇംഗ്ലണ്ടിലെ ഏറ്റവും ഉയർന്ന കോവിഡ് -19 മരണനിരക്കുള്ള നഗരമാണ് ലിവർപൂൾ. നഗരത്തിൽ താമസിക്കുന്ന, ജോലി ചെയ്യുന്ന എല്ലാവർക്കും രോഗലക്ഷണങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും, ഓരോ രണ്ടാഴ്ച കൂടുമ്പോഴും പരിശോധന ലഭിക്കും. ചിലർക്ക് ഒരു മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുമെന്നും സർക്കാർ പറയുന്നു. വൈറസ് പടരുന്നത് തടയാനാണ് ഈ പൈലറ്റ് സിറ്റി വൈഡ് ടെസ്റ്റിങ്ങിലൂടെ ലക്ഷ്യമിടുന്നത്. ലിവർപൂൾ പൈലറ്റ് ഈ ആഴ്ച ആരംഭിക്കും. നിലവിലുള്ള സ്വാബ് ടെസ്റ്റുകളും പുതിയ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളും ഇതിൽ ഉൾപ്പെടും. കെയർ ഹോമുകൾ, സ്കൂളുകൾ, സർവ്വകലാശാലകൾ, ജോലിസ്ഥലങ്ങൾ എന്നിവ ഉൾപ്പെടെ നഗരത്തിലുടനീളം പുതിയ ടെസ്റ്റ് സൈറ്റുകൾ സ്ഥാപിക്കും. ആളുകൾക്ക് ഓൺലൈനിൽ ബുക്ക് ചെയ്യാനോ വ്യക്തിപരമായി ബന്ധപ്പെടാനോ കഴിയുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോക്ക്ഡൗൺ ഏർപ്പെടുത്തുകയല്ലാതെ മറ്റു മാർഗമില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്നലെ കോമൺസിൽ പറഞ്ഞു. അതേസമയം ലോക്ക്ഡൗൺ ഏർപ്പെടുത്തിയാലും തൊഴിലാളികൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ഒരു മാസം നീണ്ടുനിൽക്കുന്ന ലോക്ക്ഡൗൺ സമയത്ത് 80% ലാഭം വരെ സർക്കാരിൽ നിന്ന് നേടാൻ കഴിയുമെന്ന് ചാൻസലർ റിഷി സുനക് അറിയിച്ചു. നിലവിലെ 40 ശതമാനത്തിൽ നിന്ന് ഉയർത്തിയാണ് സ്വയം തൊഴിൽ ചെയ്യുന്നവർക്കുള്ള ഈ അധിക സഹായം ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ 4.5 ബില്യൺ പൗണ്ടിന്റെ സാമ്പത്തിക പിന്തുണയാണ് സർക്കാർ നൽകുന്നത്.

സെൽഫ് എംപ്ലോയ് ഡ് ഇൻകം സപ്പോർട്ട് സ്കീം പ്രകാരം യോഗ്യരായ തൊഴിലാളികൾക്ക് നിലവിൽ കഴിഞ്ഞ വർഷത്തെ ശരാശരി വരുമാനത്തിന്റെ 40%, അതായത് മൂന്നു മാസത്തേക്ക് പരമാവധി 3,750 വരെ അവകാശപ്പെടാൻ സാധിക്കും. എന്നാൽ പുതുക്കിയ സ്കീം പ്രകാരം നവംബർ അവസാനം മുതൽ തൊഴിലാളികൾക്ക് അപേക്ഷിക്കാൻ സാധിക്കും. ആ മാസത്തെ വ്യാപാര ലാഭത്തിന്റെ 80% വരെ അവർക്ക് ലഭിക്കും. പരമാവധി 5,160 പൗണ്ട് വരെ നേടാൻ കഴിയും. എന്നിരുന്നാലും, യോഗ്യതാ മാനദണ്ഡം മുമ്പത്തെ ഗ്രാന്റുകളുടേതിന് സമാനമായിരിക്കുമെന്നതിനാൽ, 29 ലക്ഷം ഫ്രീലാൻ‌സർ‌മാർ‌, കരാറുകാർ‌, പുതിയ സ്വയംതൊഴിലാളികൾ‌ എന്നിവരെ ഒഴിവാക്കുന്നതായി പലരും ആരോപിച്ചു. പുതിയ നടപടികൾ ചിലർക്ക് സുപ്രധാന പിന്തുണ നൽകുമെന്ന് അസോസിയേഷൻ ഓഫ് ഇൻഡിപെൻഡന്റ് പ്രൊഫഷണൽസ് ആൻഡ് സെൽഫ് എംപ്ലോയ് ഡ് (ഐപിഎസ്ഇ) പറഞ്ഞു. ധാരാളം സ്വയംതൊഴിലാളികളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നതായി ചെറുകിട ബിസിനസുകളുടെ ഫെഡറേഷനും (എഫ്എസ്ബി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.