തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെപ്പോലെയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ്. സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിനിടെ, പിണറായി വിജയന്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ പ്രകീര്‍ത്തിച്ച് സംസാരിച്ചിരുന്നു. ഈ വാര്‍ത്തയോടുള്ള പ്രതികരണമായിട്ടാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ പ്രസ്താവന.

പിണറായി വിജയന്‍ നോട്ടത്തിലും ഭാവത്തിലും പ്രവൃത്തിയിലും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് പോലെയാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകള്‍. നേരത്തെ സാമ്രാജ്യത്വ ശക്തികളായ അമേരിക്കക്കെതിരെ കിമ്മിന്റെ ഉത്തരകൊറിയ നടത്തുന്ന ചെറുത്ത് നില്‍പ്പ് കമ്യൂണിസ്റ്റ് ചൈനയേക്കാള്‍ വലുതെന്നായിരുന്നു പിണറായിയുടെ പ്രശംസ. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പോരാട്ടം നടത്തുന്ന ഉത്തരകൊറിയയെ പ്രശംസിച്ച പിണറായിയുടെ വാക്കുകള്‍ക്ക് കിമ്മിന്റെ അതേസ്വരമാണെന്ന് കേന്ദ്രമന്ത്രി ആരോപിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉത്തരകൊറിയയിലെ വിമത ശബ്ദങ്ങളോട് കിം ചെയ്യുന്നപോലെ, സംസ്ഥാന സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ ശാരീരികമായി ഇല്ലായ്മ ചെയ്യുകയാണ് സി.പി.ഐഎം ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.