വിദ്വേഷ പ്രസംഗകേസിൽ പൊലീസ് കസ്റ്റിഡിയിലെടുത്ത പി.സി. ജോർജിനെതിരെ രൂക്ഷമായി പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയതിനെയും മുഖ്യമന്ത്രി വിമർശിച്ചു. തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.സി. ജോർജ് ജാമ്യവ്യവസ്ഥ ലംഘിച്ചു. നേരത്തെ ഒളിവിൽ പോയത് പോലെ ഒളിവിൽ പോകാൻ ഇനി സാദ്ധ്യത ഇല്ല. എന്തും വിളിച്ചു പറയാനുള്ള നാടല്ല കേരളം. ഉവിടെ എന്തും വിളിച്ചുപറയാൻ പറ്റില്ല. മത നിരപേക്ഷതയ്ക്ക് ഹാനിയുണ്ടാക്കുന്ന ഒന്നും അനുവദിക്കില്ല.
ആലപ്പുഴയിൽ നടന്നത് കനത്ത മതവിദ്വേഷം ഉയർത്തുന്ന പ്രസംഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുദ്രാവാക്യം വിളിച്ച കുട്ടിക്ക് അതിന്റെ ആപത്ത് അറിയില്ല. കുട്ടിയെ ചുമലിൽ ഏറ്റിയ ആളെ അറസ്റ്റുചെയ്തു. പരിപാടിയുമായി ബന്ധപ്പെട്ടവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഏറ്റവും കൂടപുതൽ ആളുകളെ ബി.ജെ.പിയിലേക്ക് സംഭാവന ചെയ്ത പാർട്ടി കോൺഗ്രസാണ് . ബി.ജെ.പിയെ സഹായിക്കുന്നത് കോൺഗ്രസ് ആണെന്നും അദ്ദേഹം ആരോപിച്ചു. .
Leave a Reply