കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരമായിരിക്കുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് തിയതി മാര്‍ച്ച് ഏഴിന് പ്രഖ്യാപിച്ചേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര അസമില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പറഞ്ഞു.

2016ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത് മാര്‍ച്ച് നാലിനായിരുന്നു. എന്റെ ഊഹം ശരിയാണെങ്കില്‍ ഇത്തവണ മാര്‍ച്ച് ഏഴിന് തിയതി പ്രഖ്യാപിക്കും’, മോഡി പറഞ്ഞു

അതുവരെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പരമാവധി എത്താന്‍ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫെബ്രുവരി അവസാനവാരം അല്ലെങ്കില്‍ മാര്‍ച്ച് ആദ്യം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേസമയം, തിയതി പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണെന്നും അദ്ദേഹം പിന്നീട് കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍-മേയ് മാസങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ കേരളം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ കമ്മീഷന്‍ പ്രതിനിധികള്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍
വിലയിരുത്തിയിരുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്ത് എത്തിയത്.