ന്യൂസ് ഡെസ്ക്, മലയാളം യുകെ

ട്രാൻസ്‌ജെൻഡർ സ്ത്രീകളെ നിയമപ്രകാരം സ്ത്രീകളായി ഇനി പരിഗണിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറുടെ ഔദ്യോഗിക വക്താവ് രംഗത്ത് വന്നു. “സ്ത്രീ” എന്ന പദം ബയോളോജിക്കൽ സെക്സിനെ മാത്രം ആശ്രയിച്ചായിരിക്കുമെന്നുള്ള യുകെ സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വക്താവ് പുതിയ പ്രസ്‌താവന ഇറക്കിയത്. 2022 മാർച്ചിൽ, പ്രതിപക്ഷ നേതാവായിരുന്ന കാലയളവിൽ, സർ കെയർ സ്റ്റാർമർ തന്റെ കാഴ്ചപ്പാടിൽ നിയമപ്രകാരം ട്രാൻസ് സ്ത്രീകൾ സ്ത്രീകളാണെന്ന് പറഞ്ഞിരുന്നു. എന്നാൽ കോടതിയുടെ വിധി പോലെ “സ്ത്രീ” എന്ന പദം ബയോളോജിക്കൽ സെക്സിനെ മാത്രം ആശ്രയിച്ചായിരിക്കുമെന്നാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ വാദം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് കൺസർവേറ്റീവ് നേതാവ് കെമി ബാഡെനോക്ക് രംഗത്ത് വന്നു. കോടതി വിധിയെ തുടർന്ന് നിലപടുകൾ മാറ്റുകയാണെന്നും തൻെറ കാഴ്ചപ്പാടുകൾ രൂപപ്പെടുത്താൻ പ്രധാനമന്ത്രി കോടതിയെ ആശ്രയിക്കുന്നുവെന്നും അവർ കുറ്റപ്പെടുത്തി. 2010ലെ സമത്വ നിയമത്തിൽ വരുത്തിയ മാറ്റം അനുസരിച്ച്, ജെൻഡർ റെക്കഗ്നിഷൻ സർട്ടിഫിക്കറ്റ് (GRC) കൈവശമുള്ള ട്രാൻസ്‌ജെൻഡർ സ്ത്രീകളെ പോലും, ഈ നിയമനിർമ്മാണത്തിന് കീഴിൽ നിയമപരമായി സ്ത്രീകളായി അംഗീകരിക്കില്ല. പുരുഷനായി ജനിച്ച് സ്ത്രീകളായി തിരിച്ചറിയുന്ന ആളുകൾക്ക് സ്ത്രീകൾക്ക് മാത്രമുള്ള ഇടങ്ങളോ സേവനങ്ങളോ ആക്‌സസ് ചെയ്യാൻ നിയമപരമായ അവകാശമില്ലെന്നും കോടതി വിധി സ്ഥിരീകരിച്ചു.

പുതിയ നിയമ പ്രകാരം സ്ത്രീയായി പരിണാമം നടത്തിയ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ എങ്ങനെ പരിഗണിക്കപ്പെടും എന്നതിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ എൻ എച്ച് എസ് മാർഗ്ഗനിർദ്ദേശം പറയുന്നത് ട്രാൻസ് ആളുകളെ അവരുടെ വസ്ത്രധാരണ രീതി, അവരുടെ പേരുകൾ, അവരുടെ സർവ്വനാമങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ഉൾക്കൊള്ളണം എന്നാണ്. എന്നാൽ പുതിയ വിധി പ്രകാരം ഇത് റദ്ദാക്കപ്പെടും. എൻഎച്ച്എസ്, ജയിൽ എന്നിവിടങ്ങളിൽ പുതുക്കിയ മാർഗനിർദ്ദേശം അനുസരിച്ചുള്ള പരിവർത്തനങ്ങൾ എങ്ങനെ നടപ്പിലാക്കുമെന്ന് വലിയ ചോദ്യചിഹ്നമായി തുടരുകയാണ്.