മെല്‍ബണ്‍: കേരള സര്‍ക്കാരിന്റെ പ്രവാസകാര്യ വകുപ്പിന്റെ കീഴിലുള്ള നോര്‍ക്കയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
2008 ല്‍ അമേരിക്കയില്‍ രൂപം കൊണ്ട സംഘടന, മലയാളികളുടെ സാമൂഹികവും സാംസ്‌കാരികവുമായ ഏകീകരണം പ്രോത്സാഹിപ്പിക്കുക, അടിയന്തര സാഹചര്യത്തിലും അത്യാവശ്യ ഘട്ടങ്ങളിലും ആവശ്യമായ സഹായം നല്‍കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക തുടങ്ങി നിരവധി പ്രവര്‍ത്തന ലക്ഷ്യങ്ങളുമായി പിഎംഎഫ് ഇപ്പോള്‍ 38 ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
പുതിയ ഭാരവാഹികളായി തോമസ് ജേക്കബ് (പ്രസിഡന്റ്), ഷിനോയ് മഞ്ഞാങ്കല്‍ (വൈസ് പ്രസിഡന്റ്), അനിത ദുദാനി (സെക്രട്ടറി), ഷാജു നടരാജ് (ജോയിന്റ് സെക്രട്ടറി), അജീഷ് രാമമംഗലം (ട്രഷറര്‍), സന്തോഷ് തോമസ് (പിആര്‍ഒ) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സെബാസ്റ്റ്യന്‍ ജേക്കബ്, ബാബു മണലേല്‍, അനില്‍ തരകന്‍ എന്നിവരേയും തെരഞ്ഞെടുത്തു.
Leave a Reply